കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് തോറ്റെങ്കിലും ടീമിലെ വിലയേറിയ താരം കാമറൂണ്‍ ഗ്രീന്‍ ഫോമിലേക്ക് എത്തിയ മത്സരമായിരുന്നു ഗുജറാത്ത് ടൈറ്റന്‍സിന് എതിരെ നടന്നത്. മത്സരത്തില്‍ അര്‍ധ സെഞ്ചറി നേടിയ താരം ടീമിനെ തകര്‍ച്ചയില്‍ നിന്നും കരകയറ്റി. മത്സരത്തിനിടെ കാമറൂണ്‍ ഗ്രീനടിച്ച സിക്സ് ചെന്നു വീണത് മൈതാനത്ത് പ്രദര്‍ശിപ്പിച്ച കാറിലാണ്.
13-ാം ഓവറിലെ മൂന്നാം പന്തിലാണ് സംഭവം. അശോക് ശര്‍മയുടെ പന്തില്‍ ലെഗ് സൈഡിലേക്ക് അടിച്ച സിക്സര്‍ ചെന്ന് പതിച്ചത് മാന്‍ ഓഫ് ദ് ടൂര്‍ണമെന്‍റിന് സമ്മാനിക്കുന്ന ടാറ്റ സിയേറ കാറിലായിരുന്നു. മത്സരത്തിനിടെ പന്ത് കാറില്‍ തട്ടിയാല്‍ ഗ്രാസ്റൂട്ട് ലെവൽ ക്രിക്കറ്റിന്റെ പുരോഗതിക്കായി അഞ്ചു ലക്ഷം രൂപ നല്‍കുമെന്നാണ് ടാറ്റ മോട്ടോഴ്സിന്‍റെ പ്രഖ്യാപനം. അതിനാല്‍ ഐപിഎല്ലിലെ വിലയേറിയ താരത്തിന്‍റെ ഇന്നിങ്സില്‍ വന്ന ഒരു സിക്സറിന്‍റെ ചെലവ് അഞ്ചു ലക്ഷം രൂപയാണ്.
ടീമിന്‍റെ ടോപ്പ് ഓര്‍ഡര്‍ തകര്‍ന്നിടത്ത് നിന്നായിരുന്നു കാമറൂണ്‍ ഗ്രീനിന്‍റെ രക്ഷാപ്രവര്‍ത്തനം. 55 പന്തില്‍ നിന്നും 79 റണ്‍സാണ് ഗ്രീന്‍ നേടിയത്. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 32 എന്ന നിലയിലായിരുന്നു ഗ്രീന്‍ ക്രീസിലെത്തുമ്പോള്‍ ടീം സ്കോര്‍. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ഗോള്‍ഡന്‍ ഡക്കായ മത്സരത്തില്‍ ടിം സീഫെർട്ട് 19 റണ്‍സും അങ്ക്രിഷ് രഘുവംശി എട്ടു റണ്‍സുമെടുത്തു.
നാലാം വിക്കറ്റിൽ റോവ്മാൻ പവലിനൊപ്പം 55 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഈ കൂട്ടുകെട്ടാണ് ടീമിനെ പൊതുതാവുന്ന 180 എന്ന സ്കോറിലെത്തിച്ചത്. മറുപടി ബാറ്റിങില്‍ 19.4 ഓവറില്‍ ഗുജറാത്ത് ടൈറ്റന്‍സ് മത്സരം ജയിച്ചു. ശുഭ്മാന്‍ ഗില്ലിന്‍റെ 86 റണ്‍സ് നേടി.