Image Credit: x/jeetN (Right), Reuters (Left)

Image Credit: x/jeetN (Right), Reuters (Left)

പഞ്ചാബ് കിങ്സിന്‍റെ സൂപ്പര്‍താരം യുസ്​വേന്ദ്ര ചഹല്‍ വീണ്ടും വിവാദത്തില്‍. കാറോടിക്കുന്നതിനിടെ സിഗരറ്റ് വലിക്കുകയും ശേഷം അതിന്‍റെ കുറ്റി റോഡിലേക്ക് താരം വലിച്ചെറിയുന്നതിന്‍റെയും വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അതേസമയം, വിഡിയോ എന്നാണ് എടുത്തത് എന്നതില്‍ വ്യക്തതയില്ല. വിഡിയോ വൈറലായിട്ടും ചഹല്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടുമില്ല. നിരുത്തരവാദപരമായി പൊതുവിടത്തില്‍ പെരുമാറിയതിന് ചഹലിനെതിരെ നടപടി സ്വീകരിക്കണമെന്നും സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ കുറിച്ചു. 

മദ്യപാനം തന്‍റെ ജീവിതം നശിപ്പിച്ചുവെന്നും ആ ശീലം എന്നേക്കുമായി ഉപേക്ഷിച്ചുവെന്നും ഐപിഎലിന് മുന്‍പ് ചഹല്‍ വെളിപ്പെടുത്തിയിരുന്നു. എ ബി ഡിവില്ലിയേഴ്സുമായുള്ള പോഡ്കാസ്റ്റിലായിരുന്നു ചഹല്‍ തന്‍റെ വ്യക്തി ജീവിതത്തെ കുറിച്ച് തുറന്ന് സംസാരിച്ചത്.

'ആറുമാസത്തോളമായി ഞാന്‍ മദ്യപിക്കാറില്ല. 35 വയസായി. കുറേക്കൂടി ആക്ടിവാകണമെന്നും 150 ശതമാനവും ടീമിനായി നല്‍കണമെന്നാണ് ആഗ്രഹം. മുതിര്‍ന്ന താരമെന്ന നിലയില്‍ ഐപിഎലിലെ പുതിയ താരങ്ങള്‍ക്ക് മാതൃകയാകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്'- താരം അന്ന് പറഞ്ഞു.

പോയ വര്‍ഷം ആറു റണ്‍സിനാണ് പഞ്ചാബിന് ഐപിഎല്‍ കിരീടം നഷ്ടമായത്. മാര്‍ക്കോ യാന്‍സന്‍ ഉണ്ടായിരുന്നുവെങ്കില്‍ കിരീടം പഞ്ചാബിന് ലഭിച്ചേനെ എന്നായിരുന്നു എബിഡിയോട് ചഹലിന്‍റെ പ്രതികരണം.

ENGLISH SUMMARY:

Indian cricketer Yuzvendra Chahal is facing backlash on social media after a video surfaced showing him smoking while driving and tossing the cigarette butt onto the road. While the exact date of the footage remains unverified, fans have criticized the Punjab Kings' star for his irresponsible behavior in public. The incident comes shortly after Chahal publicly stated in a podcast with AB de Villiers that he had quit alcohol to focus on his fitness and become a role model for younger players. Many users are demanding strict action against the veteran spinner for littering and setting a poor example as a public figure. Chahal has not yet responded to the viral video or the growing controversy. The spinner’s performance and discipline remain under scrutiny as the IPL season progresses.