ഫിയസ്റ്റോ ക്ലബ്ബിന്‍റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണമെന്‍റ് ഫൈനല്‍ മത്സരങ്ങള്‍ നാളെ നടക്കും. കോഴിക്കോട് സംഘടിപ്പിച്ച ടൂര്‍ണമെന്‍റില്‍ രാജ്യത്തിന്‍റെ വിവിധയിടങ്ങളില്‍ നിന്നുള്ള പത്ത് ടീമുകളാണ് പങ്കെടുത്തത്.
ബാസ്ക്കറ്റ്ബോള്‍ കായിക രംഗത്ത് കോഴിക്കോട്ടെ നിറ സാന്നിധ്യമായ ഫിയസ്റ്റോ ക്ലബ്ബിന്‍റെ അന്‍പതാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ടൂര്‍ണമെന്‍റെ് സംഘടിപ്പിച്ചത്. രാജ്യാന്തര മത്സരങ്ങളില്‍ ഉള്‍പ്പടെ പങ്കെടുക്കുന്ന കായിക താരങ്ങളുള്ള പത്ത് ടീമുകളാണ് ടൂര്‍ണമെന്‍റിനെത്തിയത്. ഏപ്രില്‍ ആറ് മുതല്‍ മാനാഞ്ചിറ സിബിസി വാര്യര്‍ സ്മാരക ബാസ്റ്റക്കറ്റ് ബോള്‍ കോര്‍ട്ടില്‍ നടക്കുന്ന ടൂര്‍ണമെന്‍റില്‍ ഇന്ന് സെമി ഫൈനല്‍ മത്സരങ്ങളും നാളെ ഫൈനല്‍ മത്സരവും നടക്കും. ആയിര കണക്കിന് പേര്‍ക്ക് കളി കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കായിക പ്രേമികളുടെ സൗഹൃദ കൂട്ടായ്മയില്‍ 1976ലാണ് കോഴിക്കോട് ഫിയസ്റ്റോ ക്ലബ്ബ് രൂപീകരിച്ചത്. ദേശീയ താരങ്ങളെ വാര്‍ത്തെടുക്കുന്നതിലും ക്ലബ്ബ് വലിയ പങ്ക് വഹിച്ചിട്ടുണ്ട്.