sanju-samson-selfie

TOPICS COVERED

ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണെ കണ്ട യുവാവിന്‍റെ അനുഭവം വിശ്വസിക്കാവാതെ നില്‍ക്കുകയാണ് സോഷ്യല്‍ മീഡിയ. കാരണം സ്വപ്നത്തിലേതെന്ന പോലെയായിരുന്നു ആ കാഴ്ചയും പിന്നീടുണ്ടായ സംഭവങ്ങളും. ക്രിക്കറ്റ് കളിക്കാന്‍ പോകുന്ന വഴിക്ക് സഞ്ജു സാംസണേയും കണ്ടു, ഒരു ഫോണും ഫ്രീയായി കിട്ടി. അവിശ്വസനീയമായ അനുഭവമാണ് പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ടി.ശബരീഷിന് പറയാനുള്ളത്. 

ശബരീഷിന്‍റെ കുറിപ്പ്

വൈകുന്നേരം കളിക്കാൻ വേണ്ടി മംഗലംകുന്നു ഗ്രൗണ്ടിലേക്ക് കടമ്പഴിപ്പുറത്തു നിന്നും ബൈക്കിൽ പോവുകയായിരുന്നു ഞാനും മണിയും.. പഞ്ചാപാടം സ്കൂൾ  ബസ് സ്റ്റോപ്പ്‌ കഴിഞു സൈഡിൽ ഒതുക്കി നിർത്തിയ ഒരു പുതിയ റേഞ്ച് റോവര്‍ കാർ. ശ്രദ്ധിച്ചു നോക്കിയപ്പോ അതിൽ വിഡിയോ കാൾ ചെയ്തു ഡ്രൈവർ സീറ്റിൽ ഇരിക്കുന്നു, നമ്മുടെ സ്വന്തം  സഞ്ജു സാംസണ്‍. ബൈക്ക് തിരിച്ചു കാർ അടുത്തേക്ക് വന്നപ്പോ ഒരു മിനിറ്റ് കാൾ ചെയ്യുകയാണ് എന്ന് പറഞ്ഞു.. കാൾ കട്ട്‌ ചെയ്തതിനു ശേഷം ഫോട്ടോ എടുക്കണോ എന്ന് ചോദിച്ചു. വേണം എന്ന് ഞാൻ പറഞ്ഞ് ഞാൻ ഫോൺ എടുത്തു.

എന്റെ ഫോൺ സാംസങ് എസ്22 അള്‍ട്രാ അപ്ഡേറ്റ് ചെയ്തപ്പോ ഡിസ്പ്ലേയിൽ ലൈൻ വന്ന ഒരു ഫോൺ ആയിരുന്നു.. അത് കണ്ട സഞ്ജു ചേട്ടൻ ഒരു മിനിറ്റ് പറഞ്ഞ് കാർ നിന്നും ഇറങ്ങി ഡിക്കി തുറന്നു, അതിൽ നിന്നും എനിക്ക് ഒരു ഫോൺ എടുത്തു തന്നു പറഞ്ഞു..., നിന്റെ ഫോൺ ഡിസ്പ്ലേ കംപ്ലയിന്റ് ഉള്ളതല്ലെ, ഇത്‌ നീ എടുത്തോ, എന്ന് പറഞ്ഞ് ആ ഫോൺ എനിക്ക് തന്നു.... സഞ്ജു ചേട്ടൻ, 

ENGLISH SUMMARY:

Sanju Samson, an Indian cricketer, provided an unforgettable experience for a fan named T. Shabeer in Palakkad. The fan encountered Samson while on his way to play cricket and unexpectedly received a new phone from the cricketer.