ഇഷാന്‍ കിഷന്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ക്യാപ്റ്റനാകും. നിലവിലെ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന് ഈ സീസണ്‍ നഷ്ടമാകുന്ന സാഹചര്യത്തിലാണ് സണ്‍റൈസേഴ്സ് പുതിയ ക്യാപ്റ്റനെ തേടുന്നത്.
അണ്ടര്‍ 19 ലോകകപ്പില്‍ ടീം ഇന്ത്യയെ നയിച്ചുള്ള പരിചയവും ജാര്‍ഖണ്ഡിനെ സയിദ് മുഷ്താഖ് അലി ട്രോഫി ചാംപ്യന്മാരുമാക്കിയതാണ് ഇഷാന്‍ കിഷന്റെ പ്ലസ് പോയിന്റ്. ജാര്‍ഖണ്ഡിനെ യുവതാരങ്ങളെ പ്രചോദിപ്പിക്കാനും അവരുടെ കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്താനും ഇഷാന് പ്രത്യേക കഴിവുണ്ട്. ഇതാണ് അഭിഷേക് ശര്‍മയെക്കാള്‍ ഇഷാന് നേട്ടമാകുന്നതും. ഇക്കഴിഞ്ഞ ട്വന്റി 20 ലോകകപ്പിലെ മിന്നുന്ന പ്രകടനവും ഇഷാന് നേട്ടമായി. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ എന്ന നിലയില്‍ ഫീല്‍ഡ് സെറ്റ് ചെയ്യാനും ഗെയിം റീഡ് ചെയ്യാനും ഇഷാന് മികവുണ്ടെന്ന് ടീം വിലയിരുത്തി. കഴിഞ്ഞ സീസണില്‍ ആറാം സ്ഥാനത്താണ് സണ്‍റൈസേഴ്സ് ഫിനിഷ് ചെയ്തത്.14 മല്‍സരങ്ങളില്‍ ആറുമല്‍സരങ്ങളില്‍ മാത്രമാണ് സണ്‍റൈസേഴ്സ് ജയിച്ചത്. 14 മല്‍സരങ്ങളില്‍ ഇഷാന്‍ കിഷന്‍ ഒരു സെഞ്ചുറി ഉള്‍പ്പെടെ 354 റണ്‍സാണ് നേടിയത്. ട്വന്റി 20 റാങ്കിങ്ങില്‍ രണ്ടാംസ്ഥാനക്കാരനാണ് ഇഷാന്‍. ഈമാസം 28ന് ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്മാരായ റോയല്‍ ചലഞ്ചേഴ്സാണ് സണ്‍റൈസേഴ്സിന്റെ എതിരാളി.