ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസ സമനില. ഈസ്റ്റ് ബംഗാളിനെതിരെ ഇഞ്ചുറി ടൈമില്‍ മലയാളി താരം മുഹമ്മദ് അജ്സലാണ് ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനായത്.

തോല്‍വിയുറപ്പിച്ചുനില്‍ക്കെ അജ്്സലിന്റെ ഹെഡര്‍ ബ്ലാസ്റ്റേഴ്സിന് സമ്മാനിച്ചത് സീസണിലെ ആദ്യ പോയിന്റ്.  ഈസ്റ്റ് ബംഗാളിന്റെ ആധിപത്യം കണ്ട മല്‍സരത്തില്‍ കൊല്‍ക്കത്തക്കാര്‍ ലീഡെടുത്തത് പത്താം മിനിറ്റില്‍. ബ്ലാസ്റ്റേഴ്സ് താരം ഫാലു എന്‍ഡിയ ഫൗള്‍ ചെയ്തതോടെ ഈസ്റ്റ് ബംഗാളിന് അനുകൂലമായി പെനല്‍റ്റി. സീസണിലെ അഞ്ചാം ഗോളുമായി യൂസഫ് എസ്ജ്ജാരി 

ആദ്യപകുതിയില്‍ ലഭിച്ച രണ്ട് അവസരങ്ങള്‍ ബ്ലാസ്റ്റേഴ്സിന് മുതലാക്കാനായില്ല. മൂര്‍ച്ചകുറഞ്ഞ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങള്‍ ഈസ്റ്റ് ബംഗാള്‍ അനായാസം പ്രതിരോധിച്ചു. നാലുതോല്‍വികള്‍ക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സിന്റെ സമനില 

ENGLISH SUMMARY:

Kerala Blasters secured a crucial draw against East Bengal in the Indian Super League, with local talent Mohamad Farooq scoring a late equalizer. This hard-fought point marks their first of the season after a string of defeats.