russia

TOPICS COVERED

അണ്ടർ 23 യൂറോപ്യൻ ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ അദ്ഭുതവിജയവുമായി റഷ്യന്‍ താരം. അപൂർവവും അതീവ സാഹസികവുമായ അടവിലൂടെ അവസാനനിമിഷം നേടിയ ജയമാണ് കായികലോകത്തെ ഞെട്ടിച്ചുകളഞ്ഞത്.   

മല്‍സരം തീരാന്‍ ഏഴുസെക്കന്റ് മാത്രം ശേഷിക്കെ റഷ്യയുടെ ബോസിഗിത് ഇസ്ലാംഗെരീവ്  ഫ്രാന്‍സിന്റെ രഖിം മഗമദോവിനെതിരെ 8–5ന് പുറകില്‍. പിന്നെക്കണ്ട നീക്കം കായികലോകത്തെ ഞെട്ടിച്ചു.

എതിരാളിയുടെ മുകളിലൂടെ ചാടിയുയർന്ന ബോസിഗിത് ഇസ്ലാംഗെരീവ് ,  പുറകിലൂടെ മലക്കംമറിഞ്ഞ് അടവ് വിജയകരമായി പൂട്ടി.  എതിരാളിക്ക് നേരെ ഒരു അണ്ണാനെപ്പോലെ ചാടിവീഴുന്ന ഫ്ലയിങ് സ്ക്വിരല്‍ എന്നറിയപ്പെടുന്ന, അപൂര്‍വനീക്കമാണ് ബോസിഗിത് ഇസ്ലാംഗെരീവ്  പരീക്ഷിച്ചത്.  8–5ന് പിന്നില്‍നിന്നവര്‍ ബസർ മുഴങ്ങുന്നതിന് തൊട്ടുമുൻപ് 10-8ന് വിജയം സ്വന്തമാക്കി 

ENGLISH SUMMARY:

A Russian wrestler achieved a stunning victory at the U23 European Wrestling Championship with an extraordinary and highly acrobatic move. This last-second win has shocked the sports world and showcased incredible athleticism.