sanju

സഞ്ജു സാംസന്റെ വെടിക്കെട്ടിൽ ആറാടി ജന്മനാടായ വിഴിഞ്ഞം. സഞ്ജുവിന്റെ ബാറ്റിൽ നിന്ന് പാഞ്ഞ ബൗണ്ടറികളെ ആകാശത്ത് വർണ്ണ വിസ്മയം തീർത്താണ് വിഴിഞ്ഞത്തുകാർ ആഘോഷമാക്കിയത്.

വിഴിഞ്ഞം ഈ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു. സഞ്ജു പാടണിഞ്ഞ് ഇറങ്ങും മുമ്പേ എല്ലാം തയ്യാറായി. സഞ്ജു കളിച്ചു വളർന്ന ഗ്രൗണ്ടിന് അടുത്ത് വലിയ സ്ക്രീൻ ഒരുക്കി നാട്ടുകാർ എല്ലാവരെയും വരവേറ്റു. സഞ്ജുവിന്റെ ബാറ്റിൽ നിന്ന് പന്ത് ആകാശത്തേക്ക് പറന്നപ്പോഴൊക്കെ വിഴിഞ്ഞത്തിന്റെ ആകാശത്തും വർണ്ണവിസ്മയ തീർത്തു.

നൂറുമേനിയുള്ള അർദ്ധശതകം തികച്ചപ്പോൾ എല്ലാവരും തറപ്പിച്ചു ഇനി വെടിക്കെട്ട് തന്നെ. സഞ്ജുവിന്റെ ചുമലിലേറി ടീം ഇന്ത്യ വിജയകിരീടം ചൂടിയപ്പോൾ ആവേശം ആകാശത്തോളം എത്തി. ടൂർണമെന്റിലെ താരമായി സഞ്ജു തെരഞ്ഞെടുക്കപ്പെട്ടതോടെ തൊണ്ട പൊട്ടുമാറുവിളി ഉയർന്നു സഞ്ജു സഞ്ജു സഞ്ജു.

ENGLISH SUMMARY:

Vizhinjam celebrated Sanju Samson's explosive batting performance as their hometown hero shone brightly. The entire village erupted in joy as Samson's boundaries and a century illuminated the sky, marking a long-awaited moment of triumph.