സ്ലം സോക്കര്‍ നാഷണൽ ഇൻക്ലൂഷൻ കപ്പിൽ കേരള വനിതാ ടീമിന് ഫെയർ പ്ലേ അവാർഡ്. ഫോർത്ത് വേവ് ഫൗണ്ടേഷൻ നടത്തിവരുന്ന വേണ്ട കപ്പിലൂടെ വളർത്തിയെടുത്ത താരങ്ങളാണ് കേരള വനിതാ ടീമിനെ പ്രതിനിധീകരിച്ചത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് 15 പെൺകുട്ടികളുടെ ടീമുകളും 16 ആൺകുട്ടികളുടെ ടീമുകളും ടൂർണ്ണമെൻറ്റിൽ മത്സരിച്ചു.
സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള കുട്ടികളെ ശാക്തീകരിക്കുന്നതിന് ഫുട്ബോളിന്റെ പരിവർത്തനശേഷി ഉപയോഗപ്പെടുത്തുന്ന സംഘടനയാണ് സ്ലം സോക്കർ.