ട്വന്റി 20 ലോകകപ്പിലെ ആവേശപ്പോരാട്ടത്തിൽ പാക്കിസ്ഥാനെ 61 റൺസിന് തകർത്ത് ഇന്ത്യ സൂപ്പർ എട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടി. മത്സരത്തിൽ പാക്കിസ്ഥാൻ കനത്ത തോൽവിയിലേക്ക് നീങ്ങുന്നത് കണ്ട പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാനും പാക് ആഭ്യന്തര മന്ത്രിയുമായ മൊഹ്സിൻ നഖ്‌വി കളി തീരും മുൻപേ സ്റ്റേഡിയം വിട്ടുന്ന വിഡിയോയാണ് ഇപ്പോള്‍ സോഷ്യലിടത്ത് വൈറലാവുന്നത്. പാക് നിരയിൽ വിക്കറ്റുകൾ തുടർച്ചയായി വീഴാന്‍ തുടങ്ങിയതോടെ സമയത്താണ് നഖ്‌വി തന്റെ കറുത്ത കാറിൽ സ്റ്റേഡിയത്തിന് പുറത്തേക്ക് പോയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് അഭിഷേക് ശർമ്മയെ (0) തുടക്കത്തിലേ നഷ്ടമായെങ്കിലും ഇഷാൻ കിഷന്റെ (77) തകർപ്പൻ ഇന്നിങ്സ് കരുത്തായി. മധ്യനിരയിൽ തിലക് വർമ്മ (25) പിന്തുണ നൽകി. ഒരു ഘട്ടത്തിൽ 126/4 എന്ന നിലയിലേക്ക് ഇന്ത്യ പതറിയെങ്കിലും ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, ശിവം ദുബെ, റിങ്കു സിംഗ് എന്നിവരുടെ മികവിൽ ഇന്ത്യ 20 ഓവറിൽ 175/7 എന്ന മികച്ച സ്കോറിലെത്തി. പാക്കിസ്ഥാന് വേണ്ടി സയീം അയൂബ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
Read More: സണ്‍ഡേ ധമാക്ക; പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ സൂപ്പര്‍ എട്ടില്‍; ജയം 61 റണ്‍സിന്
മറുപടി ബാറ്റിങിനിറങ്ങിയ പാക്കിസ്ഥാന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. വെറും 34 റൺസിനിടെ അവർക്ക് 4 മുൻനിര വിക്കറ്റുകൾ നഷ്ടമായി. ഉസ്മാൻ ഖാൻ (44) മാത്രമാണ് പാക് നിരയിൽ അൽപ്പമെങ്കിലും പൊരുതിയത്.