ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിലവിലെ ചാംപ്യന്‍ യാനിക് സിന്നര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍.  വനിതാ വിഭാഗം ചാംപ്യന്‍ മാഡിസന്‍ കീസ് പ്രീക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി. 2001-നു ശേഷം ആദ്യമായി നാല് അമേരിക്കൻ താരങ്ങൾ ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് ക്വാർട്ടറിൽ ഇടംപിടിച്ചു. കാര്‍ലോസ് അല്‍ക്കരാസ് ഇന്ന് ക്വാര്‍ട്ടര്‍ ഫൈനലില്‍ മല്‍സരിക്കും.

മെൽബൺ പാർക്കിൽ ചൂട് കനത്ത ദിനത്തിൽ, നാട്ടുകാരനായ ലൂസിയാനോ ഡാർഡെറിയെ 6-1, 6-3, 7-6 എന്ന സ്കോറിനാണ് സിന്നർ തോല്‍പിച്ചത്. ഗ്രാന്‍സ്ലാമില്‍ തുടര്‍ച്ചയായ ഒന്‍പതാം തവണയാണ് സിന്നറിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. സിന്നറും ജോക്കോവിച്ചും ക്വാര്‍ട്ടര്‍ മല്‍സരം ജയിച്ചാല്‍ സെമിയില്‍ നേര്‍ക്കുനേരെത്തും. ബെൻ ഷെൽട്ടൻ, കാസ്പർ റൂഡിനെ പരാജയപ്പെടുത്തി തന്റെ മൂന്നാം ഓസ്ട്രേലിയൻ ഓപ്പൺ ക്വാർട്ടർ ഫൈനലിലെത്തി.

ഉറ്റസുഹൃത്തുക്കള്‍ ഏറ്റുമുട്ടിയ വനിതാ വിഭാഗം പ്രീക്വാര്‍ട്ടറില്‍ നിലവിലെ ചാംപ്യന്‍ മാഡിസന്‍ കീസിനെ അട്ടിമറിച്ച് ജെസിക്ക പെഗുല ക്വാർട്ടർ ഫൈനലിൽ കടന്നു. മറ്റൊരു യുഎസ് താരമായ അമാൻഡ അനിസിമോവയാണ് ക്വാർട്ടറിൽ പെഗുലയുടെ എതിരാളി. 

ENGLISH SUMMARY:

Yannik Sinner advances to the Australian Open quarterfinals. The current champion is set to face a tough challenge as the tournament progresses.