ഓസ്ട്രേലിയന്‍ ഓപ്പണ്‍ സെന്‍ട്രല്‍ കോര്‍ട്ടിനെ ഫാഷന്‍ റാംപാക്കി മാറ്റി മുൻ ലോക ഒന്നാം നമ്പർ താരം നവൊമി ഒസാക്ക. ക്രൊയേഷ്യന്‍ താരത്തെ മൂന്നുസെറ്റ് പോരാട്ടത്തില്‍ തോല്‍പിച്ച് ഒസാക്ക രണ്ടാം റൗണ്ടിലേക്കും മുന്നേറി. സ്പെയിനിന്റെ കാര്‍ലോസ് അല്‍ക്കരാസ് ഇന്ന് രണ്ടാം റൗണ്ട് മല്‍സരത്തിനിറങ്ങും.
വെളുത്ത കുടയും തൊപ്പിയും തിരമാലകള്‍പോലെ തോന്നിക്കുന്ന വസ്ത്രവുമണിഞ്ഞ് നവൊമി ഒസാക്കയുടെ വരവ്. ജെല്ലിഫിഷിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഡിസൈന്‍. നൈക്കിയുമായി ചേര്‍ന്ന് താന്‍ തന്നെയാണ് വസ്ത്രം ഡിസൈന്‍ ചെയ്തതെന്ന് മല്‍സരശേഷം ഒസാക്ക അഭിമുഖത്തില്‍ പറഞ്ഞു. മല്‍സരത്തില്‍ ക്രൊയേഷ്യൻ താരം അന്റോണിയ റൂസിച്ചിനെ 6-3, 3-6, 6-4 എന്ന സ്കോറിന് പരാജയപ്പെടുത്തി മെൽബൺ പാർക്കിൽ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു
സീഡ് ചെയ്യപ്പൊടാത്ത ജാപ്പനീസ് താരം ഷിന്‍റാരൊ മോച്ചിസൂക്കിക്കെതിരെ നാലുമണിക്കൂര്‍ നീണ്ട മല്‍സരത്തിനൊടുവില്‍ ഗ്രീസിന്റെ സിസിപാസ് ജയിച്ചത്. ആദ്യ സെറ്റ് 6–4ന് കൈവിട്ട ശേഷം തിരിച്ചുവരവ്. ഈ സീസണോടെ വിരമിക്കുന്ന ഫ്രഞ്ച് താരം ഗൈല്‍ മോണ്‍ഫില്‍സ് യോഗ്യതാ റൗണ്ട് കടന്നെത്തിയ ഓസീസ് താരം ഡെയിന്‍ സ്വീനിയോട് തോറ്റ് ആദ്യ റൗണ്ടില്‍ പുറത്തായി