വാക്കറൂ ഓൾ കേരള കബഡി ടൂർണ്ണമെൻ്റ് കോഴിക്കോട് നല്ലളത്ത് നടന്നു. മന്ത്രി പി എ മുഹമ്മദ് റിയാസ് ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്തു. ടൂർണമെൻ്റിൽ 12 പുരുഷ ടീമുകളും 4 വനിതാ ടീമുകളും പങ്കെടുത്തു. നല്ലളം ഈവനിംഗ് ബ്രദേഴ്സ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിൻ്റെ വാർഷികത്തിൻ്റെ ഭാഗമായാണ് കബഡി മത്സരം സംഘടിപ്പിച്ചത്.