mery-d-costa

ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ഥാനയുടെ വിവാഹം മാറ്റിവച്ചതിന് പിന്നിൽ വരൻ പലാഷ് മുച്ചലിന്റെ പുറത്തുവന്ന ചാറ്റുകളാണെന്നാണ് അഭ്യൂഹം. മേരി ഡി കോസ്റ്റ എന്ന വ്യക്തിയാണ് ചാറ്റുകൾ പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് സ്മൃതിയുടെ പിതാവ് ഹൃദായഘാതത്തെ തുടർന്ന് ആശുപത്രിയിലാകുന്നതും വിവാഹം മാറ്റിവെയ്ക്കുന്നതും. സ്മൃതിയുടെ പിതാവ് ആശുപത്രി വിട്ടെങ്കിലും വിവാഹ കാര്യത്തിൽ പുതിയ അപ്ഡേറ്റുകളൊന്നുമില്ല. ഇതിനിടെ ചാറ്റുകൾ പുറത്തുവിട്ട മേരി ഡി കോസ്റ്റ ഇൻസ്റ്റ​ഗ്രാമിൽ പുതിയൊരു പോസ്റ്റിട്ടിട്ടുണ്ട്. ചാറ്റ് പുറത്തുവിടാനുണ്ടായ സാഹചര്യത്തെ പറ്റിയാണ് മേരി ഡി കോസ്റ്റ പറയുന്നത്. 

Also Readസ്മൃതിയെ ചതിച്ചു? പലാഷിന്‍റെ രഹസ്യ ചാറ്റുകള്‍ പുറത്ത്? വിവാഹം മാറ്റിവയ്ക്കാന്‍ കാരണം മറ്റൊരു ബന്ധം?

അടുത്തിടെ പോസ്റ്റ് ചെയ്ത ചാറ്റുകളെക്കുറിച്ച് ചില കാര്യങ്ങൾ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു എന്നു പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. ഒരു മാസം മാത്രമെ ബന്ധം നീണ്ടുനിന്നുള്ളൂവെന്നും പലാഷിനെ നേരിട്ട് കണ്ടിട്ടില്ലെന്നും മേരി ഡികോസ്റ്റ പോസ്റ്റിൽ പറഞ്ഞു. 

mery-d-costa-post

''2025 ഏപ്രിൽ 29 നും മെയ് 30 നും ഇടയിലാണ് സംഭാഷണം നടന്നത്. ബന്ധം ഒരു മാസം മാത്രമേ നീണ്ടുനിന്നുള്ളൂ. അദ്ദേഹത്തെ ഒരിക്കലും കണ്ടിട്ടില്ലെന്നും ഒരു തരത്തിലും അദ്ദേഹവുമായി ഇടപെട്ടിട്ടില്ലെന്നും വ്യക്തമാക്കുകയാണ്. ഇപ്പോൾ എന്തിനാണ് ഇതിനെ കുറിച്ച് സംസാരിക്കുന്നതെന്നാണ് ആളുകൾ ചോദിക്കുന്നത്. സത്യം പറഞ്ഞാൽ, ജൂലൈയിൽ അദ്ദേഹത്തെ തുറന്നുകാട്ടിയിരുന്നു. ഈ സമയത്ത് അദ്ദേഹം ആരാണെന്ന് ആർക്കും അറിയില്ലായിരുന്നു, അതിനാൽ അത് ശ്രദ്ധിക്കപ്പെടാതെ പോയി''.

''കൊറിയോ​ഗ്രാഫറുടെ കഥ പുറത്തുവരുന്നത് വരെ എനിക്ക് ഇതിനെ പറ്റി സംസാരിക്കൻ ധൈര്യമുണ്ടായിരുന്നില്ല. എന്‍റെ ഭാഗം പറയാനുള്ള സമയമിതാണെന്ന് എനിക്ക് തോന്നി. ഇവിടെ ഞാനാരാണെന്ന് സംശയമുണ്ടാകാം. ഞാന്‍ കൊറിയോഗ്രാഫറല്ല. അവന്‍ ചതിച്ചയാള്‍ ഞാനല്ല. ആളുകൾ തെറ്റായി കാര്യങ്ങൾ വിലിയിരുത്തുന്നത് കൊണ്ടാണ് ഇക്കാര്യം പറയുന്നത്''. 

''എന്‍റെ ഭാഗം പറയാനുള്ള സമയമിതാണെന്ന് എനിക്ക് തോന്നി. ഇവിടെ ഞാനാരാണെന്ന് സംശയമുണ്ടാകാം. ഞാന്‍ കൊറിയോഗ്രാഫറല്ല. അവന്‍ ചതിച്ചയാള്‍ ഞാനല്ല. ഞാന്‍ ക്രിക്കറ്റ് ഫോളോ ചെയ്യുന്ന ആളാണ്. സ്മൃതി മന്ഥാനയുടെ ആരാധിക കൂടിയാണ്. ഇതുപോലെ മറ്റൊരു സ്ത്രീയെ വേദനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് എല്ലാ കാര്യങ്ങളിലും സുതാര്യത വേണമെന്ന് എനിക്ക് തോന്നിയത്''. 

''ഇങ്ങനെയൊരു തിരിച്ചടി ഞാന്‍ തീരെ പ്രതീക്ഷിച്ചില്ല. എനിക്ക് എന്റെ അക്കൗണ്ട് പ്രൈവറ്റാക്കേണ്ടിവന്നു. കാരണം, എനിക്ക് വിദ്വേഷപ്രചാരണം കൈകാര്യം ചെയ്യാന്‍ കഴിയില്ലായിരുന്നു. കുറച്ചുപേര്‍ മാത്രമാണ് നെഗറ്റീവായി സംസാരിക്കുന്നത്. ഒരുപക്ഷേ എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ന് അവര്‍ക്ക് അറിയാത്തതുകൊണ്ടാകും. എന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി'', എന്നാണ് മേരി ഡി കോസ്റ്റ എഴുതിയത്. 

ENGLISH SUMMARY:

Mary D'Costa, the person who released the alleged private chats of music director Palash Muchhal (Smriti Mandhana's fiancé), has issued a new statement on Instagram to clarify her actions. She stated that the conversations occurred between April 29 and May 30, 2025, and lasted only a month, and she never met or physically interacted with Palash. D'Costa, who clarified she is not the choreographer rumored to be involved, asserted she revealed the chats in July (which went unnoticed) but felt compelled to speak out now, following the wedding postponement. A self-proclaimed cricket follower and Smriti Mandhana fan, she stated her motive was to ensure transparency and prevent another woman from being hurt. D'Costa confirmed she had to make her account private due to unexpected backlash and hate speech.