സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ബൗണ്‍സറിനോട് കയര്‍ത്ത് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രേയസ് അയ്യര്‍. പഞ്ചാബ് കിങ്‌സ് ടീമിലെ സഹതാരമായ ശശാങ്ക് സിങ്ങിന്റെ ജന്മദിനാഘോഷത്തിനിടെ ഹോട്ടൽ ലോബിയിൽ വച്ചാണ് സംഭവമുണ്ടായത്. ടീം ഉടമ പ്രീതി സിന്റയും സ്ഥലത്തുണ്ടായിരുന്നു.
സെല്‍ഫിക്കായി ഒരു കൂട്ടം തന്നെ ശ്രേയസിനെ വളഞ്ഞിട്ടുണ്ടായിരുന്നു. ഇവരില്‍ നിന്നും ഒഴിഞ്ഞുമാറുന്നതിനിടെയാണ് സുരക്ഷയൊരുക്കേണ്ട ബൗണ്‍സര്‍ തന്നെ ശ്രേയസിനൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചത്. ഇതോടെയാണ് ശ്രേയസ് കയര്‍ത്തത്. 'ഭയ്യാ, ഇവരെ മാറ്റുക എന്നതാണ് നിങ്ങളുടെ ജോലി,' ബൗണ്‍സറിനോട് ശ്രേയസ് പറഞ്ഞു. പിന്നാലെ ബൗണ്‍സര്‍ ഫോണ്‍ താഴ്ത്തുകയും ചെയ്തു.
ഒക്ടോബറിൽ ഓസ്‌ട്രേലിയക്കെതിരായ ഏകദിന മത്സരത്തിനിടെ പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു ശ്രേയസ്. ഇതിനുശേഷമുണ്ടായ മല്‍സരങ്ങളിലൊന്നും ശ്രേയസിന് പങ്കെടുക്കുനായിരുന്നില്ല. ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായ ശ്രേയസ് വിശ്രമത്തിലായിരുന്നു.