evananda-biju

TOPICS COVERED

മഹാപ്രതിഭകളെ കണ്ടല്ല നമ്മുടെ കുട്ടികൾ കനകം വിളയിക്കുന്നത്. കായികം മോചനത്തിലേയ്ക്കുള്ള വഴി കൂടിയാണ് എന്ന തിരിച്ചറിവാണ് അവരെ രോഗാവസ്ഥയിലും വീറോടെ പൊരുതാൻ പ്രേരിപ്പിക്കുന്നത്. രാജ്യന്തര പ്രതിഭകളെ മാത്രം ശ്രദ്ധിക്കുന്നവർ  സ്കൂൾ കായിക മേളയിൽ വരണം, കാണണം. ഒന്നു പിന്തുണച്ചാൽ  ഇവിടെ ഒരുപാടുദൂരം മുന്നേറാനാകുന്നവരുടെ ഉദയം കാണാം.

ഇത് ദേവനന്ദ വി. ബിജു. രോഗാവസ്ഥയിലും പതറാത്ത പെൺകുട്ടി. കടുത്ത വേദനയിൽ 200മീറ്ററിലും ജേതാവായി, ദേവനന്ദ പോകുന്നത് വേദന സംഹാരിയിലേയ്ക്കാണ്. സർജറിയ്ക്ക് ശേഷം, ദേശീയ തലത്തിൽ മത്സരിക്കണം. ഒരുപാടൊരുപാട് മുന്നേറണം. പിന്നെ വീട്ടുകാരെ നോക്കണം. ആഗ്രഹങ്ങളങ്ങനെ നീളുന്നു. അവളുടെ  വിജയത്തിനൊപ്പം, വിടിന്‍റെയവസ്ഥ പുറത്തുവിട്ടത് മനോരമ ന്യൂസാണ്. വിദ്യാഭ്യാസ മന്ത്രി അവൾക്ക് വീടൊരുക്കുമെന്ന് പ്രാഖ്യാപിച്ചു.

ENGLISH SUMMARY:

Kerala sports meet showcases the resilient spirit of young athletes like Devananda V Biju, who excel despite challenges. Her story, highlighted by Malayala Manorama Online News, demonstrates the power of sports as a motivator and pathway to a better future.