തന്‍റെ പൊന്നാമനയുടെ വിയോഗത്തില്‍ പാക്കിസ്ഥാൻ ഓൾറൗണ്ടർ ആമിർ ജമാല്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സൈബറിടത്ത് വൈറല്‍. നവജാത ശിശുവിന്റെ മരണം ആമിർ തന്നെയാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. പെൺകുഞ്ഞിന്റെ വിരലിൽ പിടിച്ചുകൊണ്ടുള്ള ചിത്രം സഹിതമായിരുന്നു കുറിപ്പ്. ഇതിനു മറുപടിയായി, ഒട്ടേറെ പേരാണ് കുടുംബത്തെ അനുശോചനം അറിയിച്ചത്.
‘അല്ലാഹുവിൽ നിന്ന് അല്ലാഹുവിലേക്ക്. എന്റെ കൊച്ചു മാലാഖ, നിന്നെ എനിക്ക് ഇനി ഇങ്ങനെ പിടിക്കാനാകില്ല. ബാബയും അമ്മയും നിന്നെ മിസ്സ് ചെയ്യും. സ്വർഗത്തിലെ ഏറ്റവും ഉയർന്ന പദവികളിൽ തുടരാൻ നിനക്ക് കഴിയട്ടെ.’– ആമിർ ജമാൽ കുറിച്ചു. .പാക്കിസ്ഥാൻ ദേശീയ ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാൾ ആമിർ ജമാൽ. 2022 ലാണ് രാജ്യാന്തര ട്വന്റി20യിൽ ആമിർ അരങ്ങേറിയത്. 2023ൽ ടെസ്റ്റിലും അരങ്ങേറി.