ചെത്തിമിനുക്കിയ മുളവടിയുമായി വന്ന് ജില്ലാ കായികമേള പോള്‍വാള്‍ട്ടില്‍ സ്വര്‍ണം നേടിയ മാനന്തവാടിയിലെ മിന്നും താരം അഭിനവിന് ഇനി സ്വന്തമായി ഫൈബര്‍ പോള്‍. സംസ്ഥാന കായിക മേളയില്‍ പങ്കെടുക്കാന്‍ അഭിനവിന്, മന്ത്രി ഒ.ആര്‍.കേളു ആണ് ഫൈബര്‍ പോള്‍ സമ്മാനിച്ചത്. മുളങ്കമ്പ് ചെത്തിയെടുത്തുള്ള ആ പരിശീലനകാലം ഓര്‍ത്തെടുക്കുകയാണ് അഭിനവിന്‍റെ കോച്ച് കെ.വി.സജി.