പ്രൈം വോളിബോൾ ലീഗ് നാലാം സീസസണിൽ ഗോവ ഗാർഡിയൻസിനെതിരെ മികച്ച ജയവുമായി ഹൈദരാബാദ് ബ്ലാക് ഹോക്‌സ്. ഹൈദരാബാദില്‍ നാല് സെറ്റ് നീണ്ട പോരാട്ടത്തിലാണ് ഗോവ അടിയറവ് പറഞ്ഞത്. സ്‌കോർ: 15–13, 20–18, 15–17, 15–9.
ആദ്യ രണ്ട് സെറ്റ് നേടി ഹൈദരാബാദ് ആധിപത്യം പിടിച്ചപ്പോൾ മൂന്നാം സെറ്റ് പിടിച്ച് ഗോവ മല്‍സരത്തിലേക്ക് തിരിച്ചു വന്നു. ആദ്യ സെറ്റിൽ യമമോട്ടോയും സഹിൽ കുമാറുമാണ് ആക്രമണത്തിന്‍റെ ചുക്കാൻ പിടിച്ചത്. ഇരുവരുടെയും തകർപ്പൻ സ്‌മ്ലാഷുകൾക്ക് ഗോവ ഗാർഡിയൻസിന് മറുപടിയുണ്ടായില്ല. നതാനിതേൽ ഡികിൻസണും ചിരാഗ് യാദവും കിടയറ്റ സ്‌പൈക്ക്‌സുമായി പൊരുതിയെങ്കിലും സഹിലിന്റെ തകർപ്പൻ ഇടിയോടെ ആദ്യ സെറ്റ് ഹൈദരാബാദ് പിടിച്ചു.
രണ്ടാം സെറ്റിൽ ഗോവ കടുത്ത പ്രതിരോധം തീര്‍ത്തെങ്കിലും ഹൈദരാബാദിന്‍റെ തകര്‍പ്പന്‍ സ്മാഷുകള്‍ക്ക് മുന്നില്‍ പിടച്ചു നല്‍ക്കാനായില്ല. മൂന്നാം സെറ്റില്‍ ഗോവ ഉണര്‍ന്നുകളിച്ചു. തുടക്കത്തില്‍ തന്നെ ഗോപ് ഗിയറിലായിരുന്നു ഗോവ. ദുഷ്യന്ത് സിങ്ങിന്‍റെ തകർപ്പൻ സെർവിലൂടെ അവർ ലീഡ് നേടി. പ്രിൻസും ഗൗരവ് യാദവും ഗോവയ്‌ക്കായി വിയർത്തുകളിച്ചു. ഒടുവില്‍ മൂന്നാം സെറ്റ് അവര്‍ പിടിച്ചെടുത്തു.
നാലാം സെറ്റിൽ ശിഖർ സിങ്ങിന്റെ ഉജ്വല ബ്ലോക്കുകളിലൂടെ ഹൈദരാബാദ് കളിില്‍ തിരിച്ചുവന്നു. ഗോവയുടെ പിഴവുകള്‍ മുതലാക്കി ഹൈദരാബാദ് മുന്നേറി. ജയവും നേടി. ഇന്ന് വൈകിട്ട് 6.30ന് ആദ്യമത്സരത്തിൽ കാലിക്കറ്റ് ഹീറോസ് കൊൽക്കത്ത തണ്ടർ ബോൾട്ട്സിനെ നേരിടും. 8.30ന് ഡൽഹി തൂഫാൻസും ചെന്നൈ ബ്ലിറ്റ്സും തമ്മിലാണ് രണ്ടാം മത്സരം. ഹൈദരാബാദിന്റെ ബ്രസീലുകാരൻ യുദി യമമോട്ടോയാണ് കളിയിലെ താരം. ജയത്തോടെ ഏഴ് പോയിന്റുമായി ഹൈദരാബാദ് ആറാം സ്ഥാനത്തെത്തി.