ഇന്നിങ്സ് ജയം പ്രതീക്ഷിച്ച് ഫോളോ ഓണിന് അയച്ച ഇന്ത്യയ്ക്ക് മുന്നില്‍ 121 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി വെസ്റ്റ് ഇന്‍ഡീസ്. രണ്ടാം ഇന്നിങ്സില്‍ വിന്‍ഡീസ് 390 റണ്‍സെടുത്ത് പുറത്തായി. അവസാന ദിനം ഇന്ത്യന്‍ വിജയം 58 റണ്‍സ് മാത്രം അകലെയാണ്. ആദ്യ ടെസ്റ്റില്‍ ഇന്നിങ്സിന് തോറ്റ, രണ്ടാം ടെസ്റ്റില്‍ ഫോളോ ഓണ്‍ വഴങ്ങിയ വെസ്റ്റ് ഇന്‍ഡീസ് നാലാം ദിനം പൊരുതിക്കയറി. ജോണ്‍ കാംപെല്‍ – ഷായ് ഹോപ്പ് മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് വിന്‍ഡീസിനെ ലീഡിലേക്ക് നയിച്ചു. ഇരുവരും സെഞ്ചുറി നേടി.
കാംപെലിന്റെ കരിയറിലെ ആദ്യ സെഞ്ചുറി. 19 വര്‍ഷത്തിന് ശേഷമാണ് ഒരു വിന്‍ഡീസ് ഓപ്പണര്‍ ഇന്ത്യയ്ക്കെതിരെ സെഞ്ചുറി നേടുന്നത്. എട്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഹോപ്പ് മൂന്നുക്കം തൊടുന്നത്. ഇരുവരും പുറത്തായതിന് പിന്നാലെ വിന്‍ഡീസിന് തകര്‍ച്ച. 18 റണ്‍സെടുക്കുന്നതിനിടെ അഞ്ചുവിക്കറ്റ് നഷ്ടം എന്നാല്‍ പത്താം വിക്കറ്റില്‍ ജസ്റ്റിന്‍ ഗ്രീവ്സും ജെയ്ഡന്‍ സീലസും ചേര്‍ത്ത 79 റണ്‍സ് വിന്‍ഡീസ് സ്കോര്‍ 390ല്‍ റണ്‍സിലെത്തിച്ചു. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയ്ക്ക് 8 റണ്‍സെടുത്ത ജയ്സ്വാളിനെ നഷ്ടമായി. അഞ്ചാം ദിനം ജയം 58 റണ്‍സ് അകലെ നില്‍ക്കെ ഇന്ത്യയ്ക്കായി ക്രീസിലെത്തുക കെ.എല്‍.രാഹുലും സായി സുദര്‍ശനും