കേരളത്തിലെ ഒരു വില്ലേജിലെ ജനസംഖ്യ പോലുമില്ലാത്ത ഒരു രാജ്യം ഫിഫ ലോകകപ്പ് യോഗ്യതയ്ക്ക് അരികെ. യോഗ്യതാ മല്‍സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെ അട്ടിമറിച്ചതോടെയാണ് ഫറോ ദ്വീപിന് പ്ലേ ഓഫ് സാധ്യത തെളിഞ്ഞത്
ഫറോ ഐലന്റ്സ്.... ഫിഫ റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് തൊട്ടുപിന്നിലായി 136ാം സ്ഥാനത്തുള്ള ടീം. ജനസഖ്യ 55,000 മാത്രം. ലോകകപ്പ് യോഗ്യാ റൗണ്ടില്‍ ചെക്ക് റിപ്പബ്ലിക്കിനെ 2–1ന് അട്ടിമറിച്ചതോടെ ലോകകപ്പ് കളിക്കുന്ന സ്വപ്നം കണ്ടുതുടങ്ങിയിരിക്കുന്നു അന്നാട്ടുകാര്‍. പകരക്കാരനായി ഇറങ്ങിയ മാര്‍ട്ടിന്‍ അഗ്നാര്‍സനാണ് 81ാം മിനിറ്റില്‍ ഫറോ ദ്വീപിന്റെ വിജയഗോള്‍ നേടിയത്. കഴിഞ്ഞ ദിവസം മോണ്ടിനെഗ്രോയെ 4–0ന് തോല്‍പിച്ചതിന് പിന്നാലെയാണ് ചെക്ക് റിപ്പബ്ലിക്കിനെയും വീഴ്ത്തിയത്. ഒരു മല്‍സരം ശേഷിക്കെ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് എത്തി ഫറോ ഐലന്റ്സ്. അടുത്തമാസം കരുത്തരായ ക്രൊയേഷ്യയാണ് ഫറോയുടെ എതിരാളികള്‍. ക്രൊയേഷ്യയ്ക്കെതിരെ സമനിലയെങ്കിലും നേടുകയും ചെക്ക് റിപ്പബ്ലിക് അവസാന മല്‍സരത്തില്‍ തോല്‍ക്കുകയും ചെയ്താല്‍ ഈ കുഞ്ഞന്‍ ദ്വീപിന് ലോകകപ്പ് പ്ലേ ഓഫിന് യോഗ്യത നേടാം