TOPICS COVERED

റാപ്പിഡ് ചെസ്സില്‍ ഇന്ത്യയുടെ ഗുകേഷിനെ തോല്‍പ്പിച്ചതിനുപിന്നാലെയുള്ള അമേരിക്കന്‍ ചെസ് താരം ഹികാരു നകാമുറയുടെ ആഹ്ലാദ പ്രകടനം വൈറലാണ്. തോറ്റ ഗുകേഷിന്‍റെ  ചെസ് ബോര്‍ഡിലെ കിങ്ങിനെ എടുത്ത് കാണികള്‍ക്ക് നേരെ വലിച്ചെറിഞ്ഞുകൊടുത്തായിരുന്നു ഹികാരു നകാമുറയുടെ വിജയാഹ്ലാദം. മഹികാരു നകാമുറ തന്‍റെ കരു എടുത്ത് എറിയുന്നതുകണ്ട് ഗുകേഷ് അമ്പരക്കുന്നതും വിഡിയോയില്‍ കാണാം. പിന്നാലെ ശാന്തനായ ഗുകേഷ് കരുക്കള്‍ എടുത്ത് പഴയതുപോലെ വച്ചിട്ടാണ് വേദി വിട്ടത്. 

വിഡിയോ പുറത്തുവന്നതിന് പിന്നാലെ വിമര്‍ശനവുമായി ഒരു വിഭാഗം രംഗത്തെത്തി. ചെസില്‍ ഇത്തരം നാടകീയതകള്‍ക്ക് സ്ഥാനമില്ലെന്നാണ് ഒരു വിഭാഗം പറയുന്നത്. ഗുകേഷിന്‍റെ മാന്യമായ പെരുമാറ്റം നകാമുറ മാതൃകയാക്കണെന്നും വിമര്‍ശകര്‍ പറയുന്നു. റഷ്യന്‍ ഗ്രാന്‍ഡ്മാസ്റ്ററായ വ്ളാഡിമിര്‍ ക്രംനിക് നകാമുറയെ വിമര്‍ശിച്ച് രംഗത്തെത്തി. ആധുനിക ചെസിന്‍റെ വില കളിയുന്നതാണ് നകാമുറയുടെ പ്രവര്‍ത്തി എന്നാണ് അദ്ദേഹം വിമര്‍ശിച്ചത്. 

വിമര്‍ശനങ്ങള്‍ക്കിടെ നകാമുറ കിങ്ങിനെ എറിഞ്ഞത് മുന്‍കൂട്ടി തയാറാക്കിയ പ്ലാനായിരുന്നു എന്ന വിവരവും പുറത്തുവരുന്നുണ്ട്. മല്‍സര ശേഷം നകാമുറ ഗുകേഷിനെ കണ്ടിരുന്നുവെന്നും അപമാനിക്കണമെന്ന ഉദ്ദേശത്തിലല്ല അങ്ങനെ ചെയ്തതെന്ന് പറഞ്ഞുവെന്നും ചെസ് എക്സപെര്‍ട്ടായ ലെവി റോസ്മെന്‍ പറഞ്ഞു. 

ENGLISH SUMMARY:

Hikaru Nakamura's King Throw is creating controversy after his win against Gukesh in rapid chess. His actions have sparked debate about sportsmanship and etiquette in chess.