TOPICS COVERED

റേസിങ് ട്രാക്കിലെ സമാനതകളില്ലാത്ത തിരിച്ചുവരവിലൂടെ മോട്ടോ ജി.പി. ലോകചാംപ്യന്‍നായി ഡ്യുക്കാറ്റിയുടെ മാര്‍ക്ക് മാര്‍ക്വസ്. ഏഴാം ലോകകിരീട നേട്ടത്തിലൂടെ  മാര്‍ക്വസ് ഇതിഹാസം വലെന്റിനോ റോസ്സിക്ക് ഒപ്പമെത്തി.   

ജീവിതം ആശുപത്രി കിടക്കയിലാക്കിയ അപകടത്തില്‍ നിന്ന് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ കുതിച്ചുയര്‍ന്ന മാര്‍ക് മാര്‍ക്വസ് 2184 ദിവസങ്ങള്‍ക്കിപ്പുറം ലോകത്തിന്റെ നെറുകയില്‍. ചുവന്ന ഡ്യുക്കാറ്റിയുമായി വിജയവര പിന്നിട്ട് ഏഴാം കിരീടം ഉയര്‍ത്തുമ്പോള്‍ മോട്ടോ ജിപി സീസണില്‍ ഇനിയും അഞ്ചുറേസുകള്‍ ബാക്കി. 

2013ൽ മോട്ടോ ജിപി കിരീടം ചൂടിയപ്പോൾ ഈ നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ റൈഡറായിരുന്നു മാർക്വെസ്. 2019ല്‍ ആറാം കിരീടമുയര്‍ത്തി ഇതിഹാസമായി വളര്‍ന്നു. തൊട്ടടുത്തവര്‍ഷം സീസണിലെ ആദ്യ മല്‍സത്തിലെ അപകടമാണ് മാര്‍ക്വസിന്റെ കരിയറും ജീവിതവും മാറ്റിമറിച്ചത്. കൈക്കേറ്റ പൊട്ടലുകള്‍ക്കൊപ്പം അപകടം മാര്‍ക്വസിന്റെ കാഴ്ച്ചശക്തിയെയും ബാധിച്ചു.  വിരമിക്കലിനെക്കുറിച്ചുവരെ ചിന്തിച്ചിടത്തുനിന്ന്. നാല് ശസ്ത്രക്രിയകള്‍ അതിജീവിച്ച് സെർവെരയിലെ ഉറുമ്പ് നേടിയെടുത്തത് ഏഴാം ലോകകിരീടം. ജപ്പാനില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെയാണ് കിരീടനേട്ടം. ലോകചാംപ്യനാകാനുള്ള കുതിപ്പില്‍ പിന്നിലാക്കിയതാകട്ടെ സഹോദരന്‍  അലക്സ് മാര്‍ക്വസിനെയും

ENGLISH SUMMARY:

Marc Marquez secured the MotoGP World Championship after a remarkable comeback. This achievement marks his seventh world title, equalling the record of Valentino Rossi.