പ്രൈം വോളി ലീഗ് പുതിയ സീസണ് തയ്യാറെടുത്ത് ബ്ലൂ സ്പൈക്കേഴ്സ് കൊച്ചി. അടിമുടി പുതിയവരുമായെത്തുന്ന കൊച്ചി ടീമിനെ ഇന്ത്യൻ ക്യാപ്ടൻ വിനീത് കുമാർ ആണ് നയിക്കുന്നത്. ഇന്ത്യൻ വോളിയിലെ മലയാളി കരുത്തറിയിക്കാൻ എറിൻ വർഗീസ് ഉൾപ്പെടെയുള്ളവരും ടീമിലുണ്ട്.
സമസ്ത മേഖലയിലും കരുത്ത് കൂട്ടിയാണ് ഇക്കുറി ബ്ലൂ സ്പൈക്കേഴ്സ് എത്തുന്നത്. അറ്റിക്കർമാരായി എറിൻ വർഗീസും, ഹേമന്തും, അമലും. സെറ്റർ റോളിൽ സൂര്യയും, അലൻ ആഷിഖും, യൂണിവേഴ്സൽ ആയി നായകൻ വിനീത് കുമാറും.
ഒളിംപ്യൻമാർ ഉൾപ്പെടെ വിദേശ കളി സമ്പത്തുമുള്ള ടീം സുസജ്ജം. ഒക്ടോബർ 2നാണ് മത്സരം തുടങ്ങുക. ഈ മാസം 29ന് ടീം ഹൈദരാബാദിലേയ്ക്ക് തിരിക്കാം.