ആവേശം കടലോളമുയര്‍ത്തി സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണിലെ ടീമിനെ പ്രഖ്യാപിച്ച് കാലിക്കറ്റ് എഫ്‌സി. കോഴിക്കോട് ബീച്ചില്‍ നടന്ന ചടങ്ങില്‍ 31 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ഒക്ടോബര്‍ രണ്ടിന് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ക്ക് തുടക്കമാകും.
വീണ്ടുമൊരു ഫുട്ബോള്‍ മാമാങ്കത്തിന് തുടക്കമാവുമ്പോള്‍ ആറ് വിദേശതാരങ്ങളേയും, അഞ്ച് ദേശീയ താരങ്ങളേയും അണിനിരത്തിയാണ് കാലിക്കറ്റ് എഫ്സി കളത്തിലിറങ്ങുന്നത്. അര്‍ജന്‍റീനിയന്‍ കോച്ച് എവര്‍ ഡിമാല്‍ഡെയാണ് മുഖ്യ പരിശീലകന്‍. ലഹരി വിരുദ്ധ പ്രചരണത്തിന്‍റെ ഭാഗമായി 'കിക്ക് ദി ഹാബിറ്റ്, സേ നോ ടു ഡ്രഗ്സ് ' എന്ന പ്രമേയത്തോടെയാണ് ഇത്തവണ കാലിക്കറ്റ് എഫ്സി കളിക്കളത്തിലെത്തുന്നത്. ടീമിന്‍റെ അംബാസഡറും സിനിമാ താരവുമായ ബേസില്‍ ജോസഫ് പ്രചരണത്തിന് തുടക്കമിട്ടു. രണ്ടാം സീസണില്‍ മികച്ച ടീമാണുള്ളതെന്നും തുടര്‍ന്നും എല്ലാവരുടെയും പ്രോത്സാഹനം പ്രതീക്ഷിക്കുന്നതായി ടീം ഉടമയും ഐബിഎസ് സോഫ്റ്റ് വെയര്‍ സ്ഥാപകനുമായ വി കെ മാത്യൂസ്
കഴിഞ്ഞ തവണ ഒന്നാമതെത്തിയ കാലിക്കറ്റ് എഫ്സി ഇത്തവണയും വലിയ പ്രതീക്ഷകളോടെയാണ് പന്തുതട്ടാനിറങ്ങുന്നത്. കോഴിക്കോടിന് പുറമെ കണ്ണൂര്‍, മലപ്പുറം, തൃശ്ശൂര്‍, കൊച്ചി തിരുവനന്തപുരം എന്നിവടങ്ങളില്‍ നിന്നായി ആറ് ടീമുകളാണ് രണ്ട് മാസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുക.