ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്‍വേന്ദ്ര ചെഹലുമായുള്ള വിവാഹമോചനത്തെക്കുറിച്ച് പ്രതികരിച്ച് മുന്‍ഭാര്യയും മോഡലുമായ ധനശ്രീ വര്‍മ്മ. കുടുംബമെന്ന ആശയത്തോടുള്ള ബഹുമാനം കൊണ്ടാണ് ആരോപണങ്ങളില്‍ പ്രതികരിക്കാത്തതെന്നാണ് ഒരു റിയാലിറ്റി ഷോയില്‍ ധനശ്രീ പറഞ്ഞത്. ഉത്തരവാദിത്തമുള്ളതുകൊണ്ടാണ് ചെഹലിനെതിരെ ഒന്നും വിളിച്ച് പറയാത്തതെന്നും ധനശ്രീ കൂട്ടിച്ചേര്‍ത്തു.
‘വിവാഹം കഴിഞ്ഞാല്‍ പങ്കാളിയോട് എപ്പോഴും ഉത്തരവാദിത്തവും ബഹുമാനവും വേണം. അങ്ങനെയാണു ഞാൻ കരുതുന്നത്. എനിക്ക് തോന്നിയതുപോലെ എന്തും വിളിച്ചു പറയാമായിരുന്നു. പക്ഷേ അതു ചെയ്തില്ല. വിവാഹ മോചനം നേടിയെങ്കിലും അദ്ദേഹം എന്റെ ഭർത്താവായിരുന്ന ആളായിരുന്നു. അദ്ദേഹത്തോട് ഇപ്പോഴും ബഹുമാനമുണ്ട്. കോടതിയിൽ അദ്ദേഹം ഷുഗർ ഡാഡി എന്ന ടി ഷർട്ട് ധരിച്ചതിനെക്കുറിച്ചാണെങ്കിൽ പഞ്ചസാര എനിക്ക് ഇഷ്ടമല്ലെന്ന് എല്ലാവർക്കും അറിയാം. പഞ്ചസാര വേണ്ടെന്നു വച്ചെങ്കിലും പണം ഞാൻ വേണ്ടെന്നുവച്ചിട്ടില്ല. കാരണം പണം ജീവിതത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. ആർക്കാണു പണം ആവശ്യമില്ലാത്തത്'- ധനശ്രീ.
ഒരുപാട് ആളുകളുടെ പേരുമായി കൂട്ടിച്ചേര്‍ത്ത് തനിക്കെതിരെ ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ധനശ്രീ വ്യക്തമാക്കി. ചെഹല്‍ ഇപ്പോഴും തനിക്ക് മെസേജുകള്‍ അയക്കാറുണ്ടെന്നും തന്നെ മാ എന്നാണ് വിളിക്കാറെന്നും ധനശ്രീ മുന്‍പ് വെളിപ്പെടുത്തിയിരുന്നു.