കേരള ക്രിക്കറ്റിന്റെ ഈറ്റില്ലത്തില്‍ നിന്നെത്തുന്ന സല്‍മാന്‍ നിസാറാണ് കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിന്റെ തുറുപ്പുചീട്ട്. ഈ തലശേരിക്കാരന്റെ സാന്നിധ്യം കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിന് മലബാറിന്റെ മുഴുവന്‍ പിന്തുണയും ഉറപ്പിക്കുന്നു.
കേക്കും ക്രിക്കറ്റും സര്‍ക്കസും ചേരുന്ന തലശേരിയുടെ ചരിത്രത്തില്‍ നിന്ന് സല്‍മാന്‍ നിസാര്‍ നെഞ്ചോട് ചേര്‍ത്തത് ക്രിക്കറ്റ്. തലശേരി സെന്റ് ജോസഫ് സ്കൂള്‍ ടീമില്‍ നിന്ന് കേരളത്തിന്റെ അണ്ടര്‍ 14 ടീമിലെത്തിയ സല്‍മാന്‍, 17ാം വയസില്‍ രഞ്ജി ടീമില്‍ ഇടംപിടിച്ചു
ആദ്യമായി ബാറ്റ് കയ്യില്‍ തന്ന സഹോദരന്‍ ലുക്മനോടും പ്രഫഷണല്‍ ക്രിക്കറ്റിലേക്ക് വളര്‍ത്തിയ പരിശീലകന്‍ മസറിനോടുമാണ് സല്‍മാന്റെ കടപ്പാട് . തലശേരിയുടെയും കോഴിക്കോടിന്റെയും മാത്രമല്ല മലബാറിന്റെ മുഴുവന്‍ പിന്തുണയും ഇക്കുറിയും കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിനെന്ന് ഉറപ്പിക്കുന്നു സല്‍മാന്‍ നിസാര്‍. ഈ തലശേരിക്കാരന്റെ കരുത്തില്‍ കിരീടം കോഴിക്കോട്ടേക്ക് എത്തിക്കാമെന്ന് പ്രതീക്ഷയിലാണ് ഇക്കുറി കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ്