കേരള ക്രിക്കറ്റ് ലീഗില്‍ ഇന്ന് കിരീടപ്പോരാട്ടം. നിലവിലെ ചാംപ്യന്‍മാരായ കൊല്ലം സെയിലേഴ്സ് കൊച്ചി ബ്ലൂ ടൈഗേഴ്സിനെ നേരിടും. വൈകുന്നേരം ആരയ്ക്ക് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മല്‍സരം. കളിച്ച 10 മല്‍സരങ്ങളില്‍ എട്ടിലും ജയിച്ചാണ് കൊച്ചിയുടെ ഫൈനല്‍ പ്രവേശനം. ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നതിനാല്‍ സഞ്ജു സാംസണ്‍ കൊച്ചി നിരയിലുണ്ടാകില്ലെന്നത് തിരിച്ചടിയാണ്. 10 മല്‍സരങ്ങളില്‍ നിന്ന് അഞ്ച് ജയവുമായി മൂന്നാം സ്ഥാനക്കാരായാണ് കൊല്ലം സെമിയിലെത്തിയത്. തൃശൂരിനെ 10 വിക്കറ്റിന് തകര്‍ത്തതിന്റെ ആത്മവിശ്വാസവുമായാണ് സച്ചിന്‍ ബേബി നയിക്കുന്ന ടീം കലാശപ്പോരാട്ടത്തിന് ഇറങ്ങുന്നത്.