ഐ.എസ്‍.എല്‍  പ്രതിസന്ധി നിലനിലല്‍ക്കെ കേരളാബ്ലാസ്റ്റേഴ്സിലും സാലറി കട്ട്.  ജീവനക്കാരുടെ ശമ്പളം കുറയ്ക്കാന്‍ കേരളാബ്ലാസ്റ്റേഴ്സ് തീരുമാനം. കളിക്കാരുടെ വേതനവും കുറയ്ക്കുന്നതുള്‍പ്പെടെ ക്ലബ്ബിന്‍റെ പരിഗണനയിലാണ്.  

​ബെംഗളൂരു, ചെന്നെയിന്‍, ഒഢീഷ എഫ് സി ടീമുുകള്‍വേതനം മരവിപ്പിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് കേരള ബ്ലാസ്റ്റേഴ്സും ജീവനക്കാരുടെ വേതനം വെട്ടിക്കുറയാക്കാനുള്ള തീരുമാനത്തിലെയ്ക്ക് കടന്നത്. ഐഎസ്എല്‍. പ്രതിസന്ധിയും, ബ്ലാസ്റ്റേഴ്സിന്‍റെ പ്രതിസന്ധിയും ഈ രീതിയില്‍ തുടര്‍ന്നാല്‍ കളിക്കാരുടെ വേതനവും ക്ലബ്ബ് വെട്ടിക്കുറയ്ക്കും. പരിഹാരമായില്ലെങ്കില്‍ ശമ്പളം മരവിപ്പിക്കുക എന്ന കടുത്ത നടപടികളിലെയ്ക്കും ക്ലബ് മാനേജ്മെന്‍റ് കടന്നേക്കും. ലീഗിന്‍റെ ഭാവിയെക്കുറിച്ചുള്ള വ്യക്തതയില്ലായ്മയാണ് ക്ലബുകളെ ഇത്തരം നടപടികള്‍ക്ക് പ്രേരിപ്പിക്കുന്നത്. ഐ.എസ്.എല്‍ പ്രതിസന്ധിയ്ക്ക് ഉടന്‍ പരിഹാരം വേണമെന്ന് ക്ലബ് മാനേജ്മെന്‍റുകള്‍ ഫുട്ബോള്‍ ഫെഡറേഷനോട് ഉള്‍പ്പെടെ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പരിഹാരമൊന്നുമായിട്ടില്ല. കളിക്കാരും ആശങ്കയിലാണ്. പ്രതിസന്ധി പരിഹരിക്കാന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഡല്‍ഹിയിലാണ് യോഗം. എട്ട് ഐഎസ്എല്‍ ക്ലബുകളുടെ സിഇഒമാര്‍ പങ്കെടുക്കും.

ENGLISH SUMMARY:

Amid the ongoing financial crisis in the Indian Super League (ISL), Kerala Blasters have decided to implement salary cuts for their staff. The club is also reportedly considering reducing player salaries as part of broader cost-cutting measures to stabilize operations during the league's uncertain phase.