കൊച്ചി കലൂര്‍ സ്റ്റേഡിയത്തിൽ നിന്ന് ജിസിഡിഎ അധികൃതർ പുറത്താക്കിയത് ബ്ലാസ്റ്റേഴ്‌സ് ഉടമയെ. അപമാനം നേരിട്ടത് വ്യവസായി നിഖിൽ ബി. നിമ്മഗദ്ദയ്ക്ക്. സ്റ്റേഡിയത്തിലെ സെക്യൂരിറ്റി ജീവനക്കാരാണ് ബ്ലാസ്റ്റേഴ്സ് ഉടമയേയും കൂട്ടരേയും അപമാനിച്ച് ഇറക്കിവിട്ടത്.
സ്റ്റേഡിയത്തിലെ മത്സരക്രമീകരണങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു ബ്ലാസ്റ്റേഴ്സ് സംഘം. ബ്ലാസ്റ്റേഴ്സ് ഉടമയും വ്യവസായിയുമായനിഖിൽ ബി.നിമ്മഗദ്ദയ്ക്ക് കേരളത്തിൽ വേറെയും ഇൻവെസ്റ്റ്മെന്റ് ഉണ്ടെന്ന് അറിഞ്ഞതോടെയാണ് വ്യവസായ മന്ത്രി പി.രാജീവ് പ്രശ്നത്തിൽ ഇടപെട്ടത്.
വാർത്താസമ്മേളനം നടത്താൻ എത്തിയ പരിശീലകനെയും കളിക്കാരെയും, മാധ്യമപ്രവർത്തകരെയും സെക്യൂരിറ്റി ജീവനക്കാർ ഗുണ്ടായിസത്തിലൂടെ നേരത്തെ പുറത്താക്കിയിരുന്നു.