ഓള്‍ഡ് ട്രാഫോഡ് വേദിയാകുന്ന നാലാം ടെസ്റ്റ് മല്‍സരത്തിന് ഒരുങ്ങുന്ന ഇന്ത്യന്‍ ടീം, പരിശീലനത്തിനിടെയിലെ ഇടവേളയിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്റ്റേഡിയത്തിലെത്തിയത്. യുണൈറ്റഡിന്റെ ജേഴ്സിയില്‍ ഇന്ത്യന്‍ ടീമും ഇന്ത്യയുടെ നീല ജേഴ്സിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങളും.
ആരാധകര്‍ക്ക് സിനിമയില്‍ മാത്രം കണ്ടുപരിചയമുള്ള മള്‍ട്ടിവേഴ്സ് നേരില്‍ കണ്ട അനുഭവം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലന ഗ്രൗണ്ടില്‍ കണ്ടുമുട്ടിയ രണ്ടുടീമും ക്രിക്കറ്റും ഫുട്ബോളും പരീക്ഷിച്ചു.
യുണൈറ്റഡ് ഡിഫന്‍ഡര്‍ ഹാരി മഗ്വയറിന് പന്തെറിഞ്ഞുകൊടുത്ത് മുഹമ്മദ് സിറാജ്. ജസ്പ്രീത് ബുമ്ര, ഋഷഭ് പന്ത് എന്നിവര്‍ ഇന്ത്യന്‍ ടീമിലെ കടുത്ത മാന്‍ യു ആരാധകരാണ്.
ഓട്ടോഗ്രാഫോടുകൂടിയ ജേഴ്സിയും ക്രിക്കറ്റ് ബാറ്റും ഫുട്ബോളും ടീമുകള്‍ പരസ്പരം കൈമാറി. ഇതിനിടെ കടുത്ത ലിവര്‍പൂള്‍ ആരാധകനായ കുല്‍ദീപ് യാദവിനും ഒന്നിച്ചുള്ള ഫോട്ടോ ഷൂട്ടിനായി മാഞ്ചസ്റ്ററിന്റെ ചുവപ്പണിയേണ്ടിവന്നു.