ഇംഗ്ലണ്ടിനെതിരായ ഓള്‍ഡ് ട്രാഫോഡ് ടെസ്റ്റില്‍ 40 റണ്‍സ് കൂടി നേടിയാല്‍ ഋഷഭ് പന്തിന് ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ രോഹിത് ശര്‍മയുടെ റെക്കാര്‍ഡ് മറിക്കടക്കാം. അതേസമയം പന്ത് സ്പെഷിലിസ്റ്റ് ബാറ്ററായി മാത്രം ഇറങ്ങാനുള്ള തീരുമാനത്തിന് വിമര്‍ശകരും ഏറെയാണ്.
വിരലിന് പരുക്കറ്റ ഋഷഭ് പന്ത് മാഞ്ചസ്റ്റരില്‍ നടക്കുന്ന നാലാം ടെസ്റ്റില്‍ വിക്കറ്റ് കീപ്പറാകില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഋഷഭ് പന്ത് സ്പെഷസിസ്റ്റ് ബാറ്ററായി മാത്രം കളിക്കാന്‍ ഇറങ്ങരുതെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. ബാറ്ററായി ഇറങ്ങിയാലും പന്തിന്റെ പരുക്ക് വഷളാകുമെന്നാണ് ശാസ്ത്രിയുടെ നിലപാട്. 5–ാം ടെസ്റ്റില്‍ പൂര്‍ണ ആരോഗ്യവാനായി പന്ത് കളിക്കാനിറങ്ങട്ടെയെന്ന് ശാസ്ത്രി.
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ 40 റണ്‍സ് കൂടി നേടിയാല്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് റിഷഭ് പന്തിന് സ്വന്തമാക്കാം. നിലവില്‍ ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി 69 ഇന്നിങ്സുകള്‍ കളിച്ച രോഹിത് 2,716 റണ്‍സ് നേടിയിട്ടുണ്ട്. 67 ഇന്നിങ്സുകളില്‍ നിന്ന് 2,677 റണ്‍സുമായി റിഷഭ് പന്താണ് തൊട്ടുപിന്നിലുള്ളത്. ലോഡ്സ് ടെസ്റ്റിലെ മൂന്നാം ദിവസം ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് ഋഷഭ് പന്തിനു വിരലിനു പരുക്കേറ്റത്. പകരക്കാരാനായി ഇറങ്ങിയ ധ്രൂവ് ജുറേലാണ് പീന്നിട് ഇന്ത്യക്കായായി വിക്കറ്റ് കീപ്പറായത്. എന്നാല്‍ മല്‍സരത്തിന്റെ രണ്ട് ഇന്നിങ്സുകളിലും പന്ത് ബാറ്റിങ്ങിനിറങ്ങിയിരുന്നു.