BCCIയെ ക്രിക്കറ്റ് ലോകത്തെ പണച്ചാക്കുകളായി നിലനിര്‍ത്തുന്നത് ഐപിഎല്ലെന്ന് കണക്കുകള്‍. BCCIയുടെ വരുമാനത്തില്‍ 5761 കോടിയാണ് ഐപിഎല്‍ വക ലഭിക്കുന്നത്.
BCCIയുടെ വരുമാനത്തിലെ റെക്കോര്‍ഡ് വര്‍ധനയാണ് ഇപ്പോള്‍ ചര്‍ച്ച വിഷയം. 2023–2024 സാമ്പത്തിക വര്‍ഷത്തില്‍ 9741.7 കോടി രൂപയാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ വരുമാനം. ഇതില്‍ 5761കോടി രൂപയുമെത്തിയത് IPL നടത്തിപ്പുവഴി. 2022–23 സാമ്പത്തിക വര്‍ഷത്തില്‍ 6559 കോടി സമ്പാദിച്ച BCCCiയുടെ വരുമാനത്തില്‍ ഒരു വര്‍ഷത്തിനിടെയുണ്ടായത് 3182 കോടി രൂപയുടെ വര്‍ധന.
ടെവിവിഷന്‍ സംപ്രേഷണം , സ്പോണ്‍സഷിപ്പ് എന്നിവയിലൂടെയാണ് IPLയിലേക്ക് പണമൊഴുതിയത്. വനിതാ പ്രീമിയര്‍ ക്രിക്കറ്റ് ലീഗിലൂടെ ലഭിച്ച ലാഭം 378 കോടി രൂപയാണ്. ദേശീയ ടീമിന്‍റെ മല്‍സരങ്ങളുടെ ടെലിവിഷന്‍ സംപ്രേഷണം, കരാര്‍ വില്‍പന, ഇന്ത്യന്‍ ടീമിന്റെ വിദേശ പര്യടനങ്ങളിലൂടെ ലഭിക്കുന്ന തുക എന്നിവയുമാണ് ബിസിസിഐയുടെ മറ്റ് പ്രധാന വരുമാന മാര്‍ഗങ്ങള്‍. 18760 കോടിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ ആസ്തി. മറുവശത്ത് ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിന്റേത് 75 കോടി മാത്രം.