വിംബിൾഡൺ പുരുഷ സിംഗിൾസ് കിരീടം ഇറ്റാലിയൻ താരം യാനിക് സിന്നറിന്. ആവേശകരമായ ഫൈനലിൽ സ്പാനിഷ് യുവതാരം കാർലോസ് അൽകാരസിനെ തോൽപ്പിച്ചാണ് സിന്നർ തന്റെ കരിയറിലെ ആദ്യ വിംബിൾഡൺ കിരീടം സ്വന്തമാക്കിയത്.
സെന്റർ കോർട്ടിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ 4–6, 6–4, 6–4, 6–4 എന്ന സ്കോറിനാണ് സിന്നർ അൽകാരസിനെ കീഴടക്കിയത്. ആദ്യ സെറ്റ് നഷ്ടപ്പെട്ടതിന് ശേഷം ശക്തമായി തിരിച്ചുവന്ന സിന്നർ, തുടർച്ചയായ മൂന്ന് സെറ്റുകൾ നേടി കിരീടം ഉറപ്പിക്കുകയായിരുന്നു. സിന്നറിന്റെ കരിയറിലെ ആദ്യ വിംബിൾഡൺ കിരീടമാണിത്. ഗ്രാൻസ്‍ലാം ഫൈനലിൽ കാർലോസ് അൽകാരസിന്റെ ആദ്യ തോൽവി കൂടിയാണിത്. 24 മത്സരങ്ങൾ നീണ്ട അൽകാരസിന്റെ അജയ്യമായ കുതിപ്പിനും ഇതോടെ വിരാമം.