tennis-final

വിമ്പിള്‍ഡണില്‍ അല്‍കാരസ്– സിന്നര്‍ കലാശ പോരാട്ടം. സെമിയില്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെ സിന്നര്‍ പരാജയപ്പെടുത്തിയപ്പോള്‍, അമേരിക്കയുടെ ടെയ്ലര്‍ ഫ്രിറ്റ്സിനെ തോല്‍പ്പിച്ചാണ് അല്‍കാരസ് ഫൈനലിലേക്ക് മുന്നേറിയത്. നാളെയാണ് ഫൈനല്‍ പോരാ‌ട്ടം.

തുടര്‍ച്ചയായ മൂന്നാം വിമ്പിള്‍ഡണ്‍ ജയിക്കാന്‍ അല്‍കാരസ്, ഈ വര്‍ഷം മൂന്നാം തവണയും അല്‍കാരസിനോട് ഫൈനലില്‍ തോല്‍ക്കാതിരിക്കാന്‍ സിന്നര്‍. വിമ്പിള്‍ഡണ്‍ ഫൈനലില്‍ കാത്തിരിക്കുന്നത് യുവതുര്‍ക്കികളുടെ തീപാറും പോരാട്ടം. സെമിയില്‍ ഇതിഹാസ താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെയാണ് സിന്നര്‍ പരാജയപ്പെടുത്തിയത്. മൂന്ന് സെറ്റ് നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലായിരുന്നു ജയം.  

ആദ്യ സെമിയില്‍ കാര്‍ലോസ് അല്‍കാരസ്  4 സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ടെയ്ലര്‍ ഫ്രിറ്റ്സിനെ പരാജയപ്പെടുത്തിയത്.  കലാശക്കൊട്ടില്‍ ആധിപത്യം സ്പാനിഷ് താരത്തിന് തന്നെ. കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഫൈനല്‍ പോരാട്ടങ്ങളില്‍ ഒന്നില്‍ പോലും സിന്നറിന് വിജയിക്കാനായില്ല. പക്ഷേ ഇക്കഴിഞ്ഞ ഫ്രഞ്ച് ഓപ്പണില്‍ ഏറ്റവും ദൈര്‍​ഘ്യമേറിയ മത്സരം കാഴ്ചവെച്ചാണ് ഇറ്റാലിയന്‍ താരം അല്‍കാരസിന് മുന്നില്‍ കീഴടങ്ങിയത്. അതിനാല്‍ മറ്റൊരു ക്ലാസിക് പോരാട്ടം കാണാനുള്ള തയ്യാറെ‌ടുപ്പിലാണ് ടെന്നീസ് പ്രേമികള്‍. 

ENGLISH SUMMARY:

Carlos Alcaraz and Jannik Sinner will face off in a much-anticipated Wimbledon final tomorrow. Alcaraz advanced by defeating Taylor Fritz in four sets, while Sinner stunned Novak Djokovic in a three-set semifinal. Alcaraz aims for his third straight Wimbledon title, while Sinner looks to avoid a third consecutive final defeat to the Spaniard. Tennis fans are expecting another thrilling showdown.