വിമ്പിള്‍ഡന്‍ വനിതാ ചാംപ്യനായി പോളണ്ടിന്റെ ഇഗ സ്യാംതെക്. ഫൈനലില്‍ അമേരിക്കയുടെ അമന്‍ഡ അനിസിമോവയെ 6–0, 6–0 എന്ന സ്കോറില്‍ തകര്‍ത്തു. ഒരു ഗെയിം പോലും കൈവിടാതെയാണ് ഇഗയുടെ കരിയറിലെ ആദ്യ വിമ്പിള്‍ഡന്‍ കിരീടനേട്ടം. 57 മിനിറ്റ് മാത്രമാണ് മല്‍സരം നീണ്ടത്.
1988ന് ശേഷം ആദ്യമായാണ് ഒരു ഗെയിം പോലും കൈവിടാതെയുള്ള ഗ്രാന്‍സ്ലാം കിരീടനേട്ടം. അതേസമയം 1911 മുതൽ ഇങ്ങോട്ട് ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിതാ താരം കൂടിയാണ് ഇഗ. ജയത്തോെട ലോക റാങ്കിങ്ങില്‍ ഇഗ മൂന്നാം സ്ഥാനത്തെത്തി. ഫ്രഞ്ച് ഓപ്പണിൽ നാലും യുഎസ് ഓപ്പണിൽ ഒരു തവണയും ഇഗ കിരീടം ചൂടിയിട്ടുണ്ട്. ഇതോടെ താരത്തിന്റെ ഗ്രാൻസ്‌ലാം കിരീടനേട്ടം ആറായി. മാത്രമല്ല, കളിച്ച ഗ്രാൻസ്‍ലാം ഫൈനലുകളിലെല്ലാം വിജയമെന്ന അപൂർവതയും ഇഗയ്ക്കുണ്ട്.
ലോക ഒന്നാം നമ്പര്‍ താരം അരീന സബലേങ്കയെ അട്ടിമറിച്ചാണ് അമേരിക്കയുടെ അമാന്‍ഡ അനിസിമോവ ഫൈനലിലെത്തിയത്. ആദ്യമായാണ് ഒരു ഗ്രാൻസ്‌ലാം ടൂർണമെന്റിന്റെ ഫൈനലിൽ അമാൻഡ കടക്കുന്നത്. ഇഗ വിമ്പിള്‍ഡന്‍ വനിതാ കിരീടം സ്വന്തമാക്കിയതോടെ 2016നു ശേഷം വിമ്പിൾഡനിൽ കിരീടമുയർത്തുന്ന ആദ്യ വനിതാ യുഎസ് താരമെന്ന അരീനയുടെ സ്വപ്നമാണ് പൊലിഞ്ഞത്.