അണ്ടർ 11 സംസ്‌ഥാന ഓപ്പൺ ചെസ് ചാംപ്യൻഷിപ്പിൽ തൃശൂരിന്‍റെ മുഹമ്മദ് ഇഹ്സാനും , കൊല്ലത്തിന്റെ എസ്.ഡി. ജാനകിയും ചാംപ്യൻമാർ.
കേരള ചെസ് അസോസിയേഷൻ, എറണാകുളം ജില്ലാ ചെസ് അസോസിയേഷൻ, മലയാളം ഇൻഡസ്ട്രീസ് ലിമിറ്റഡ് ഹോസ്പിറ്റാലിറ്റി ഡിവിഷൻ എന്നിവരാണ് ചാമ്പ്യൻഷിപ്പ് ഘടിപ്പിച്ചത്.
ഓൾ ഇന്ത്യ ചെസ് ഫെഡറേഷൻ ആർബിറ്റർ കമ്മിഷൻ ചെയർമാൻ രാജേഷ് നാട്ടകം ജേതാക്കൾക്ക് ജോൺ മാത്യു മെമ്മോറിയൽ മെർമെയ്‌ഡ് കപ്പ് സമ്മാനിച്ചു. ഓപ്പൺ വിഭാഗത്തിൽ കോഴിക്കോടിന്‍റെ എസ്. ശിവത, കൊല്ലത്തിന്‍റെ ആരവ് വിനോദ് ,ആലപ്പുഴയുടെ സി.ബി ദഹവീദ്, എന്നിവരും പെൺകുട്ടികളുടെ വിഭാഗത്തിൽ തൃശൂരിന്‍റെ ആർ. ദക്ഷിണ,തിരുവനന്തപുരത്തിന്‍റെ സഹ്യ കൈലാസ്, ആലപ്പുഴയുടെ അയാന നായർ എന്നിവർ 2മുതൽ 4 വരെ സ്‌ഥാനങ്ങൾ നേടി.
മഹാരാഷ്ട്രയിൽ നട ക്കുന്ന ദേശീയ ചെസ് ചാംപ്യൻ ഷിപ്പിൽ ഇവർ കേരളത്തെ പ്രതിനിധീ കരിക്കും. അസോസിയേൻ രക്ഷാധികാരി ഡോ. ജയശങ്കർ കൃഷ്ണ പിള്ള അധ്യക്ഷത വഹിച്ചു.