ഇന്ത്യന്‍ ക്രിക്കറ്റിന്റെ ക്യാപ്റ്റന്‍ കൂളിനിന്ന് നാല്‍പ്പത്തിനാലാം പിറന്നാള്‍. ലോക ക്രിക്കറ്റില്‍ ഇന്ത്യയുടെ തലപ്പൊക്കം വാനോളം ഉയര്‍ത്തിയ നായകന് ആരാധകര്‍ക്കിടയില്‍ ഇന്നും പത്ത് തല തന്നെ.

ക്രിക്കറ്റിന്റെ അടിത്തടകള്‍ അടിമുടി പഠിച്ച നായകന്‍. റണ്‍മലയുടെ കൊടിമുടി കയറി ഇന്ത്യന്‍ ക്രിക്കറ്റിനെ കിരീടം ചൂടിച്ചവന്‍. പേരുകള്‍ പലതാണ് മഹേന്ദ്രസിങ് ധോണിക്ക്. റാഞ്ചിയില്‍ അവതരിച്ച ക്രിക്കറ്റിന്റെ ഏഴാം തമ്പുരാന് കളിക്കളം കീഴടക്കാന്‍ അധികനാള്‍ വേണ്ടിവന്നില്ല , 2004 ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയ താരത്തെ 2007 ല്‍ നായകനാക്കിയപ്പോള്‍ തൂക്കിയത് കന്നി ടി 20 ലോകകപ്പ്. 

പിന്നെ അരയും തലയും മുറുക്കി ധോണിപ്പട ഇറങ്ങിയപ്പോള്‍ 2011 ലെ ഏകദിന ലോകകപ്പും 13ലെ ചാംപ്യന്‍സ് ട്രോഫിയും കൂടെപ്പോന്നു.  തോല്‍വിക്കരികെ നിന്ന ടീമിനെ ഒറ്റക്ക് കരകയറ്റാനുള്ള ഏഴാം നമ്പറുകാരന്റെ കരുത്ത് ആരാധകര്‍ക്കെന്നും ആശ്വാസവും ആവേശവും പകര്‍ന്നു. 

ധോണിയുടെ ക്യാപ്റ്റന്‍സിയില്‍  നീലപ്പട വെട്ടിപ്പിടിച്ചത് ക്രിക്കറ്റ് സാമ്രാജ്യം. ട്രെയിന്‍ ടിക്കറ്റ് കലക്ടര്‍ ഇന്ത്യയുടെ ഏഴാം നമ്പര്‍ ജഴ്സി അണിഞ്ഞപ്പോള്‍,  ക്രിക്കറ്റില്‍ സ്വപ്നം കണ്ടതെല്ലാം ഉള്ളംകയ്യില്‍. ഒരു റണ്ണൗട്ടില്‍ തുടങ്ങി മറ്റൊരു റണ്ണൗട്ടില്‍ അവസാനിച്ച  രാജ്യാന്തര കരിയറിനിടെ ഓടിയെടുത്തതെല്ലാം ഓര്‍ത്തെടുത്ത് ആരാധകര്‍ പറയുന്നു ഹാപ്പി ബര്‍ത്ത് ഡേ മഹി . വി മിസ് യൂ.

ENGLISH SUMMARY:

Indian cricketing legend and former captain MS Dhoni celebrates his 44th birthday today. Known as 'Captain Cool,' Dhoni led India to victory in the T20 World Cup (2007), ODI World Cup (2011), and Champions Trophy (2013), solidifying his place as one of the most successful captains in cricket history. Fans are celebrating his enduring legacy and contributions to Indian cricket.