ലിവര്‍പൂളിന്‍റെ പോര്‍ച്ചുഗീസ് സട്രൈക്കര്‍ ഡിയാഗോ ജോട്ടയ്ക്ക് കാറപകടത്തില്‍ ദാരുണാന്ത്യം. 28 വയസായിരുന്നു. താരം സഞ്ചരിച്ചിരുന്ന കാര്‍ സ്‌പെയിനിലെ സമോറയില്‍ അപകടത്തില്‍പ്പെടുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെയാണ് അപകടം . ഡിയോഗോയുടെ സഹോദരനും ഫുട്ബോള്‍ താരവുമായ ആന്ദ്രെയും ഒപ്പമുണ്ടായിരുന്നു. ഇരുവരും സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
പോർച്ചുഗീസ് അതിർത്തിയോട് ചേർന്നുള്ള സമോറ പ്രവിശ്യയിലെ സെർനാഡില്ലയ്ക്ക് സമീപമായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന ലംബോര്‍ഗിനി മുന്‍പിലുള്ള വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ടയര്‍ പൊട്ടി. പിന്നാലെ കാറിന്‍റെ നിയന്ത്രണം നഷ്ടമായി. അപകടത്തില്‍ കാര്‍ പൂര്‍ണമായും കത്തിയമര്‍ന്നു. ഡിയാഗോയുടെ വിയോഗത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെടെയുള്ളവര്‍ നടുക്കം രേഖപ്പെടുത്തിയിട്ടുണ്ട്.
ജൂൺ 22 നായിരുന്നു താരത്തിന്‍റെ വിവാഹം. വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിലാണ് ദാരുണമായ അപകടമുണ്ടായത്. ദീര്‍ഘകാലമായി പ്രണയത്തിലായിരുന്ന കാമുകി റൂട്ട് കാര്‍ഡോസോയെയാണ് താരം വിവാഹം കഴിച്ചത്. ഇരുവര്‍ക്കും മൂന്ന് കുട്ടികളുണ്ട്. അപകടത്തിന് പിന്നാലെ കഴിഞ്ഞ ദിവസം ഡിയാഗോ തന്‍റെ ഭാര്യയെ കുറിച്ച് പങ്കുവച്ച പോസ്റ്റും വൈറലായി. റൂട്ടിന്‍റെ ഭർത്താവാകാൻ കഴിഞ്ഞതിൽ ലോകത്തിലെ ഏറ്റവും ഭാഗ്യവാൻ താനാണെന്നാണ് ഡിയോഗോ കുറിച്ചത്. പിന്നാലെയുള്ള ഡിയാഗോയുടെ വിവാഹം ആരാധകരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
Image Credit: Instagram.com/diogoj_18
1996-ല്‍ പോര്‍ട്ടോയിലാണ് ഡിയാഗോ ജോട്ടയുടെ ജനിച്ചത്. പാക്കോസ് ഡി ഫെരേരയുടെ യൂത്ത് അക്കാദമിയിലൂടെ ഗ്രൗണ്ടിലേക്ക്. 2016-ല്‍ അത്‌ലറ്റിക്കോ മാഡ്രിഡിലെത്തി. തൊട്ടടുത്ത വര്‍ഷം പ്രീമിയര്‍ ലീഗില്‍ വോള്‍വര്‍ഹാംപ്ടണ്‍ വാണ്ടറേഴ്‌സിലെത്തി. 2019, 2025 വർഷങ്ങളിൽ യുവേഫ നേഷൻസ് ലീഗ് കിരീടമുയർത്തിയ പോർച്ചുഗൽ ദേശീയ ടീമിൽ അംഗമായിരുന്ന ഡിയാഗോ 2020-ലാണ് ലിവര്‍പൂളിലെത്തുന്നത്. ക്ലബ്ബിനായി 123 മത്സരങ്ങളില്‍ നിന്നായി 47 ഗോളുകള്‍ നേടിയിട്ടുണ്ട്.
Google Trending Topic - diogo jota