ബാര്‍സിലോനയില്‍ ലയണല്‍ മെസി ധരിച്ചിരുന്ന പത്താംനമ്പര്‍ ജേഴ്സി ഇനി ലമീന്‍ യാമലിന്. അന്‍സു ഫാറ്റി മൊണാക്കോയിലേക്ക് പോയതോടെയാണ് പത്താം നമ്പര്‍ ജേഴ്സി ക്ലബ്ബിന്റെ കൗമാര താരത്തിന് നല്‍കാന്‍ തീരുമാനിച്ചത്.
ലമീന്‍ യമാലിന്റെ ജന്മദിനമായ ജൂലൈ 13ന് പത്താം നമ്പര്‍ ജേഴ്സി ഔദ്യോഗികമായി നല്‍കാനാണ് ക്ലബ്ബിന്റെ നീക്കം. കോച്ച് ഹാന്‍സി ഫ്ലിക്കിന്റെ കീഴില്‍ ക്ലബ്ബ് പ്രീ സീസണ്‍ ആരംഭിക്കുന്ന ദിവസംതന്നെയാണ് യമാല്‍ പത്തൊമ്പതാം നമ്പറില്‍ നിന്ന് പത്താം നമ്പറിലേക്ക് മാറുക. ഈ നാഴികക്കല്ല രേഖപ്പെടുത്താന്‍ പ്രത്യേക അനാച്ഛാദനം ആസൂത്രണം ചെയ്യുന്നുണ്ട്. ജൂലൈ രണ്ട് പുതിയ പത്താം നമ്പര്‍ ജേഴ്സി വിപണിയിലെത്തും. യമാല്‍ ഔദ്യോഗികമായി പത്താം നമ്പര്‍ ആവശ്യപ്പെട്ടില്ലെങ്കിലും ക്ലബ്ബിന്റെ ഭാവിക്കായി ഈയൊരുമാറ്റം അനിവാര്യമെന്ന് ബാര്‍സിലോന അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. 2023ലാണ് യമാല്‍ ബാര്‍സയിലെത്തുന്നത്. യമാലിന്റെ കരുത്തിലാണ് കഴിഞ്ഞ സീസണില്‍ ബാര്‍സിലോന ലാ ലീഗ കിരീടം ചൂടിയത്.