Coco Gauff of the U.S. celebrates with the trophy as she won the final match of the French Tennis Open against Aryna Sabalenka of Belarus at the Roland-Garros stadium in Paris, Saturday, June 7, 2025. (AP Photo/Aurelien Morissard)

TOPICS COVERED

ഒറ്റനോട്ടത്തിൽ അവൾ വീനസ് വില്യംസ് ആണെന്നു തോന്നും. ബേസ് ലൈനിൽ ഉറച്ചുനിന്ന് രണ്ടുകയ്യും ചേർത്ത് പിടിച്ചുള്ള ബാക്ക് ഹാൻഡ് , ഇടയ്ക്കിടെ ഒറ്റക്കൈ ഉപയോഗിച്ചുള്ള ബാക്ക് ഹാൻഡ് ഡ്രോപ് ഷോട്ടുകൾ, അളന്നുമുറിച്ചതുപോലെയുള്ള ഫോർഹാൻഡ് ക്രോസ് കോർട്ട് വോളികൾ .....എല്ലാം വീനസിന്‍റെ പ്രതാപകാലത്തെ നമ്മുടെ കൺമുന്നിൽ കാട്ടിത്തരും ! അതെ, കൊക്കോ ഗോഫ്  വീനസ് നക്ഷത്രമാകുകയാണ്! 

വീനസ് വില്യംസിന്‍റെ അതേ പാതയിലാണ് ഈ 21 കാരിയുടെ കുതിപ്പ്. 2019 ൽ  വിബിംൾഡണിൽ ഒന്നാം റൗണ്ടിൽ സാക്ഷാൽ വീനസ് വില്യംസിനെ വീഴ്ത്തിയപ്പോഴാണ് ഗോഫ്  ലോക ശ്രദ്ധ നേടിത്തുടങ്ങിയത്. 15കാരിയായ ഗോഫ് ഓപ്പൺ യുഗത്തിൽ ഒരു ഗ്രാൻഡ്സ് ലാം ടെന്നിസ് ടൂർണമെന്‍റിന്‍റെ മെയിൻ ഡ്രോയിൽ യോഗ്യത നേടുത്ത ഏറ്റവും പ്രായം കുറഞ്ഞ താരമായി. 2023 ൽ അരീന സബലേങ്കയെ വീഴ്ത്തി യു.എസ്. ഓപ്പൺ കിരീടം നേടിയപ്പോൾ ടെന്നിസ് ലോകം ശരിക്കും ശുക്രനക്ഷത്രത്തിന്‍റെ ഉദയം കാണുകയായിരുന്നു.

Winner Coco Gauff of the U.S., left, and Aryna Sabalenka of Belarus hug after their final match of the French Tennis Open at the Roland-Garros stadium in Paris, Saturday, June 7, 2025. (AP Photo/Aurelien Morissard)

എന്നാൽ 2024 ൽ ഓസ്ട്രേലിയൻ ഓപ്പണിലും ഫ്രഞ്ച് ഓപ്പണിലും സെമി ഫൈനലിലും വിംബിൾഡണിലും യു.എസ് ഓപ്പണിലും നാലാം റൗണ്ടിലും തോറ്റപ്പോൾ പലരും കരുതി, അർജന്‍റീനയുടെ ഗബ്രിയേലാ സബാറ്റീനിയെപ്പോലെ കൊക്കോ ഗോഫും ' വൺ ഗ്രാൻഡ് സ് ലാം വൺഡർ ' ആയി മാറിയേക്കുമെന്ന്. അന്ന്  ഫ്രഞ്ച് ഓപ്പണിൽ ചാംപ്യനായ ഇഗാ സ്യാംതെക്കി നോടാണ് തോറ്റത്. യു.എസ് ഓപ്പണിലാകട്ടെ ഡിഫന്‍റിങ് ചാംപ്യനായ ഗോഫ് , യെമ്മാ നവാരോ വിനെതിരെ 19 ഡബിൾ ഫോൾട്ടുകളും 60 അൺഫോഴ്സ്ഡ് എററുകളും വരുത്തി. ഈ വർഷം  ഓസ്ട്രേലിയൻ ഓപ്പൺ സെമി ഫൈനലിൽ ലോക ഒന്നാംനമ്പർ താരം, ബെലാറൂസിന്‍റെ അരീന സബലേങ്കയോടാണ് തോറ്റത്. അതുകൊണ്ടാണ് അവൾ വൺ ഗ്രാൻഡ്സ് ലാം വൺഡർ ആയി അവശേഷിക്കുമോയെന്ന ആശങ്ക ഉയർന്നത്.

US Coco Gauff eyes the ball as she plays against Belarus' Aryna Sabalenka during their women's singles final match on day 14 of the French Open tennis tournament on Court Philippe-Chatrier at the Roland-Garros Complex in Paris on June 7, 2025. (Photo by Dimitar DILKOFF / AFP)

എന്നാൽ അത്തരം ചിന്തകളൊക്കെ മണ്ണാക്കിക്കൊണ്ടാണ്, അതേ സബലേങ്കയെ റൊളാങ് ഗാരോസിലെ ചുവന്ന കളിമണ്ണിൽ ഗോഫ് തറപറ്റിച്ചത്. തുടർച്ചയായ നാലാം ഫ്രഞ്ച് കിരീടം ലക്ഷ്യമിട്ട് കുതിച്ച പോളണ്ടിന്‍റെ ഇഗ സ്യാംതെക്കിനെ വീഴ്ത്തി ഫൈനലിലെത്തിയ സബലേങ്കയെ ആദ്യ സെറ്റിൽ തന്നെ ഗോഫ് പരീക്ഷിച്ചു. ടൈബ്രേക്കറിലാണ് ഗോഫ് ആദ്യ സെറ്റ് വിട്ടുകൊടുത്തത്. പിന്നെക്കണ്ടത് സബലേങ്കയുടെ കണ്ണീർ. (7-6, 2-6, 4-6 ) റണ്ണറപ് ട്രോഫി ഏറ്റുവാങ്ങുമ്പോഴും ലോക ഒന്നാം നമ്പർ താരത്തിന്‍റെ കണ്ണീരൊഴുക്ക് നിലച്ചിരുന്നില്ല!

വീനസിന്‍റെ സഹോദരി സെറീന വില്യംസ് 2015 ൽ ഫ്രഞ്ച് കിരീടം ചൂടിയ ശേഷം പത്താം വർഷമാണ് വീണ്ടുമൊരു അമേരിക്കക്കാരി ആ നേട്ടം കൈവരിച്ചത്. ഗോഫ് വരികയാണ് വർധിത വീര്യത്തോടെ  വിംബിൾഡണിലേക്ക്..... അമേരിക്കയുടെ വീനസ് നക്ഷത്രമായി!

ENGLISH SUMMARY:

At first glance, she looks just like Venus Williams. Her solid, two-handed backhand from the baseline, the occasional one-handed backhand drop shots, and the perfectly measured forehand cross-court volleys... all bring Venus's prime right before our eyes!