മെസി കേരളത്തില്‍ കളിക്കുമെന്ന് ആവര്‍ത്തിച്ച് കായികമന്ത്രി വി.അബ്ദുറഹ്മാന്‍. ഫെയ്സ്ബുക്കിലൂടെയാണ് കായികമന്ത്രി ഇക്കാര്യം അറിയിച്ചത്. അര്‍ജന്‍റീന ഫുട്ബോള്‍ ടീം കേരളത്തിലേക്ക് വരുമെന്ന് പറഞ്ഞുള്ള പോസ്റ്റില്‍ വരുന്ന തീയതിയോ, സ്ഥലമോ വ്യക്തമാക്കിയിട്ടില്ല. സ്പോണ്‍സര്‍ പിന്മാറിയതിനാല്‍ അര്‍ജന്‍റീന ഫുട്ബോള്‍ ടീം കേരളത്തിലേക്ക് വരാനുള്ള സാധ്യത മങ്ങിയെന്ന ചര്‍ച്ചയ്ക്കിടെയാണ് കായികമന്ത്രിയുടെ പ്രതികരണം.
ENGLISH SUMMARY:
Kerala Sports Minister V. Abdurahiman has once again reiterated that Lionel Messi will play in Kerala, reigniting excitement among football fans. In a Facebook post, he confirmed Argentina’s visit, though specific dates and venue details were not disclosed. His statement comes amid speculation that the event might be canceled following the withdrawal of a major sponsor.