കേരള അത്‌ലറ്റിക്സിന്റെ തകർച്ചയിൽ വിമർശിച്ച് ഒളിംപ്യൻ അഞ്ജു ബോബി ജോർജ്. കേരളത്തിൽ കായിക സംസ്കാരം മാറി. മുൻപുണ്ടായിരുന്ന പിന്തുണ ഇന്നില്ല. മെസി വന്നതുകൊണ്ട് ഒരു മാറ്റവും വരില്ല. ഒാട്ടോഗ്രാഫും ഒപ്പം ഫോട്ടോയെടുക്കലും നടക്കും. കുട്ടികൾക്ക് ഭക്ഷണം കൊടുക്കാനും, നല്ല ട്രാക്കുണ്ടാക്കാനുമാണ് ശ്രമിക്കേണ്ടതെന്നും ഫെഡറേഷൻ കപ്പ് വേദിയിലെത്തിയ അഞ്ജു പറഞ്ഞു
മെസി വന്നതുകൊണ്ട് കേരളത്തിൽ കായികരംഗത്ത് ഒരുഗുണവും ഉണ്ടാകില്ലെന്ന് ഇന്ത്യൻ അത് ലറ്റിക്സ് ചീഫ് കോച്ചും ദ്രോണാചാര്യ അവാർഡു ജേതാവുമായ രാധാകൃഷണൻ നായരും പറഞ്ഞു. അത് ദോഷമേയുണ്ടാക്കൂ. സാമ്പത്തിക ബാധ്യതക്ക് വഴിവയ്ക്കും. ആ പണമുണ്ടെങ്കിൽ കടം തീർക്കാം. കുറെ വർഷമായി കേരളം അത് ലറ്റിക്സിൽ പിന്നോട്ടാണ്. മൂന്നുനേരം എന്തെങ്കിലും കൊടുത്ത് കുട്ടികളെ കായികരംഗത്ത് നിർത്താം എന്ന കാലമൊക്കെ കഴിഞ്ഞെന്നും ദേശീയ ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സ് വേദിയിലെത്തിയ അദ്ദേഹം പറഞ്ഞു.