Hardik-Pandya-pahalgam

ഇന്ത്യൻ പ്രിമിയർ ലീഗ് മത്സരത്തിനു മുന്നോടിയായി കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിന് ഇരയായവർക്ക് ആദരമർപ്പിച്ച് മൗനമാചരിക്കുന്നതിനിടെ, അടുത്തു നിന്നിരുന്ന സഹതാരത്തോട് സംസാരിച്ച മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയ്ക്ക് വിമർശനം. കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നടന്ന സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനു മുന്നോടിയായാണ് സംഭവം. ഇരു ടീമുകളിലെയും താരങ്ങൾ നിരയായി നിന്ന് മൗനമാചരിച്ച് ഭീകരാക്രമണത്തിന് ഇരകളായവർക്ക് ആദരമർപ്പിക്കുന്നതിനിടെയാണ് ഹാർദിക് പാണ്ഡ്യ സംസാരം തുടർന്നത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ, ഒട്ടേറെപ്പേരാണ് താരത്തെ വിമർശിച്ച് രംഗത്തെത്തുന്നത്. ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരമർപ്പിക്കുന്ന സമയത്ത്, അത് ഗൗനിക്കാതെ സംസാരം തുടർന്ന പാണ്ഡ്യയുടെ പ്രവൃത്തി അപമാനകരമാണെന്ന്  ആരാധകർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. മത്സരത്തിനു മുന്നോടിയായി ഒരു മിനിറ്റ് മൗനമാചരിച്ചതിനു പുറമേ, ടോസിനു പിന്നാലെ ആക്രമണത്തെ ഇരു ടീമുകളുടെയും ക്യാപ്റ്റൻമാർ അപലപിച്ചിരുന്നു. ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരമർപ്പിക്കുകയും ചെയ്തു. 

ENGLISH SUMMARY:

Mumbai Indians captain Hardik Pandya is facing criticism for speaking to a teammate during a moment of silence held in tribute to the victims of the Pahalgam terror attack. The incident occurred before an IPL match against Sunrisers Hyderabad in Hyderabad. While both teams stood in silence to pay their respects, Pandya was seen conversing, which has sparked backlash on social media for his perceived lack of sensitivity.