lashkar-e-taiba

പാക്കിസ്ഥാന്‍ സൈന്യത്തിന്‍റെ മയ്യിത്ത് നമസ്‌കാരങ്ങൾക്ക് തന്നെ സ്ഥിരമായി ക്ഷണിക്കാറുണ്ടെന്ന് ലഷ്‌കറെ ത്വയ്ബ നേതാവ് സൈഫുള്ള കസൂരി. പാക്കിസ്ഥാന്‍ സൈന്യവും തീവ്രവാദസംഘടനയും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്നതാണ് ലഷ്‌കറെ ത്വയ്ബ നേതാവിന്‍റെ തുറന്ന് പറച്ചില്‍. ഒരു പൊതുചടങ്ങിലായിരുന്നു സൈഫുള്ള കസൂരി ഇത്തരത്തില്‍ പ്രതികരിച്ചത്. 

ഹാഫിസ് സയീദിന്റെ നേതൃത്വത്തിലുള്ള ലഷ്‌കറെ ത്വയ്ബ ഡെപ്യൂട്ടി ചീഫും പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനുമാണ് സൈഫുള്ള കസൂരി. പാകിസ്താനിലെ ഒരു സ്‌കൂളിൽ നടന്ന പരിപാടിയിൽ വിദ്യാർഥികളോട് സംസാരിക്കവേ ഈ പരാമർശങ്ങൾ നടത്തിയത്.

ഇന്ത്യക്ക് തന്നെ ഭയമാണെന്നും കസൂരി കൂട്ടിച്ചേർത്തു, ഇന്ത്യയ്ക്കെതിരേ പ്രകോപനപരമായ ഭീഷണികളും മുഴക്കി. കസൂരിയുടെ വാക്കുകൾ പാക്ക് സൈന്യവും നിരോധിത ഗ്രൂപ്പുകളും തമ്മിലുള്ള സഹകരണവും അവരുടെ പങ്കാളിത്തത്തിന്റെ വ്യാപ്തിയും വ്യക്തമാക്കുന്നതാണ്.

ENGLISH SUMMARY:

Pakistan army terrorist links are exposed by Lashkar-e-Taiba leader Saifullah Kasuri. His statement reveals the deep connection between the Pakistani military and terrorist organizations.