ടെന്നിസിലെ വികൃതിപ്പയ്യന്‍ ജോണ്‍ മക്കെന്‍റോയ്ക്ക് ഇന്ന് അറുപത്തിയാറാം പിറന്നാള്‍. ഗ്രാന്‍സ്ലാമിലെ ഏഴ് സിംഗിള്‍സ് കിരീടം നേടിയ മക്കെന്‍റോ റാക്കറ്റ് വിട്ട് ഗിറ്റാറില്‍ പിടിമുറുക്കി.
1980കളില്‍ അംപയറോട് നിരന്തം കലഹിച്ചിരുന്ന ജോണ്‍ മക്കെന്‍റോ ടെന്നിസ് കോര്‍ട്ടില്‍ തീര്‍ത്ത ബാക്ഹാന്‍ഡ് ഷോട്ടുകളും വോളികളും ടെന്നിസ് പ്രേമികളുടെ ഹൃദയത്തില്‍ ഇപ്പോഴും ജ്വലിക്കുന്ന ഓര്‍മയാണ്. വലിയ ശബ്ദത്തോടെ കോര്‍ട്ടിലെ നീക്കങ്ങളില്‍ കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ജോണ്‍ 1978ലാണ് പ്രഫഷനല്‍ ടെന്നിസിലേക്ക് എത്തിയത്. അംപയറുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഒരിക്കല്‍ താരത്തിന് ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്ന് അയോഗ്യനുമാക്കി. ജര്‍മനിയില്‍ ജനിച്ച ജോണ്‍ ഒന്‍പതാം വയസിലാണ് കുടുംബത്തിനൊപ്പം അമേരിക്കയിലേക്ക് എത്തുന്നത്.ഷോട്ടുകള്‍ക്ക് പുറമേ ആകാലഘട്ടത്തില്‍ തകര്‍ത്താടിയ ബ്യോണ്‍ ബോര്‍ഗും ജിമ്മി കോണേഴ്സുമായുള്ള മല്‍സരങ്ങളും അംപയര്‍മാരോടുള്ള തര്‍ക്കങ്ങളും ആണ് മക്കെന്റോയെ ടെന്നിസ് ലോകത്തെ വികൃതിപ്പയ്യനാക്കിയത്. ഇരുപതാം വയസില്‍ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടം. മൂന്ന് വിംബിള്‍ഡണ്‍ കിരീടങ്ങളും നാല് യുഎസ് ഓപ്പണ്‍ കിരീടങ്ങളും നേടിയ മക്കെന്‍റോ ലോക റാങ്കിങ്ങിന്റെ തലപ്പത്തെത്തി. 2006ല്‍ റാക്കറ്റ് താഴെ വച്ച മക്കെന്‍റോ കയ്യില്‍ ഗിറ്റാറെടുത്തു. പാട്ടുപാടി,പാട്ടെഴുതി, വേദിയില്‍ ആടിത്തിമിര്‍ത്തു