രജനികാന്തിന്റെ 75-ാം ജന്മദിനം ആഘോഷമാക്കാൻ ചെന്നൈ പോയസ് ഗാർഡനിലെ വസതിയിലേക്ക് ആരാധകരുടെ വലിയ പ്രവാഹമാണ്. കുഞ്ഞാരാധകർ മുതൽ മുതിർന്നവർ വരെ തലൈവരെ ഒരുനോക്ക് കാണാൻ തടിച്ചുകൂടിയിരിക്കുകയാണ്. എന്നാൽ 'ജയിലർ 2' സിനിമയുടെ ചിത്രീകരണ തിരക്കിലായതിനാൽ രജനികാന്ത് വീട്ടിലില്ലെന്നാണ് റിപ്പോർട്ടുകൾ. എങ്കിലും വീടിന് മുന്നിലെ പേരെഴുതിയ ബോർഡിന് അരികിൽ നിന്ന് സെൽഫിയെടുക്കാനും മധുരം പങ്കിടാനും ആരാധകർക്ക് ആവേശമാണ്. രജനികാന്തിന്റെ ചിത്രം പതിച്ച ടീഷർട്ടുകൾ ധരിച്ചും ചിത്രങ്ങൾ വരച്ചുമാണ് പലരും എത്തിയിരിക്കുന്നത്. ജന്മദിനത്തോട അനുബന്ധിച്ച് സൂപ്പർഹിറ്റ് ചിത്രം 'പടയപ്പ' റീ റിലീസ് ചെയ്യുന്നതിന്റെ ത്രില്ലും ആരാധകരിലുണ്ട്.