ചാംപ്യന്‍സ് ലീഗ് രണ്ടാം പാദ ക്വാര്‍ട്ടര്‍ഫൈനലില്‍ ബാര്‍സിലോനയെ 4–1ന് തകര്‍ത്ത് പിഎസ്ജി സെമിഫൈനലില്‍. കിലിയന്‍ എംബാപ്പെ ഇരട്ടഗോളുകള്‍ നേടി. അത്്ലറ്റികോ മഡ്രിഡിനെ തോല്‍പിച്ച് ബൊറൂസിയ ഡോര്‍ട്മുണ്ടും സെമിയിലെത്തി. ആദ്യപാദത്തിലെ തോല്‍വിക്ക് നൂകാംപില്‍ പലിശസഹിതം തിരിച്ചുകൊടുത്ത് കിലിയന്‍ എംബാപ്പെയും പിഎസ്ജിയും ചാംപ്യന്‍സ് ലീഗ് സെമിഫൈനലിലേക്ക്. 

 

3–2ന്റെ ലീഡുമായി രണ്ടാം പാദത്തിലിറങ്ങി ബാര്‍സ 12–ാം മിനിറ്റില്‍ തന്നെ മുന്നിലെത്തി. 29–ാം മിനിറ്റില്‍ പിഎസ്ജിയുടെ മുന്നേറ്റം  പ്രതിരോധിക്കാന്‍ ശ്രമിച്ച റൊണാള്‍ഡ് അറാഹോയുടെ കണക്കുകൂട്ടല്‍ തെറ്റി. ചുവപ്പുകാര്‍ഡ് വാങ്ങി പുറത്തേക്ക്. പത്തുമിനിറ്റിനകം ഒപ്പമെത്തി പിഎസ്ജി. രണ്ടാം പകുതിയില്‍ വിറ്റിഞ്ഞയും ഇരട്ടഗോളുകളുമായി എംബാപ്പെയും. സെമിയില്‍ അത്ലറ്റികോ മഡ്രിഡിനെ തോല്‍പിച്ചെത്തുന്ന ബൊറൂസിയ ഡോര്‍ട്മുണ്ടാണ് പിഎസ്ജിയെ കാത്തിരിക്കുന്നത്. ആദ്യപാദത്തില്‍ തോറ്റ ഡോര്‍ട്മുണ്ട് 4–2നാണ് രണ്ടാം പാദം ജയിച്ച് സെമിയിലെത്തിയത്.

 

PSG enters to semi final in Champions League.