el-khayati-goal

കലിംഗ സൂപ്പര്‍ കപ്പില്‍ ഗോകുലം എഫ്സിയ്ക്ക് നിരാശ. ഒരു ഗോളിന് മുന്നിട്ടുനിന്നശേഷം രണ്ടാംപകുതിയില്‍ രണ്ടുഗോള്‍ വഴങ്ങിയ ഗോകുലം തോല്‍വി ചോദിച്ചുവാങ്ങി. ഇരുപത്തഞ്ചാം മിനിറ്റില്‍ ക്യാപ്റ്റന്‍ അലക്സ് സാഞ്ചെസ് ഗോകുലത്തെ മുന്നിലെത്തിച്ചു. ഫ്രീകിക്കില്‍ നിന്നെത്തിയ പന്ത് ഹെഡ് ചെയ്ത് വലയിലെത്തിക്കാനുള്ള ബോബയുടെ ശ്രമം പോസ്റ്റില്‍ തട്ടി മടങ്ങിയപ്പോള്‍ സാഞ്ചസ് വീണ്ടും ഹെഡ് ചെയ്ത് ഗോളാക്കുകയായിരുന്നു.കളി തീരാന്‍ 12 മിനിറ്റ് ബാക്കിയുള്ളപ്പോള്‍ എല്‍ ഖയാത്തിയുടെ പാസ് തിരിച്ചുവിട്ട് ആയുഷ് ഛികാര ഗോകുലത്തിന്റെ വല കുലുക്കി. സമനില ഉറപ്പാക്കാന്‍ പൊരുതിയ ഗോകുലം ഇഞ്ചുറി ടൈമില്‍ പെനല്‍റ്റി വഴങ്ങി കളി തുലച്ചു. വലതുവിങ്ങില്‍ നിന്ന് പന്തുമായി പാഞ്ഞ നോഗ്യുറയെ ഗോകുലം ഡിഫന്‍ഡര്‍ ബോക്സിനുള്ളില്‍ വച്ച് ഫൗള്‍ ചെയ്തു. റഫറി ഒരുമടിയും കൂടാതെ പെനല്‍റ്റി സ്പോട്ടിലേക്ക് വിരല്‍ ചൂണ്ടി. കിക്കെടുത്ത എല്‍ ഖയാത്തി പോസ്റ്റിന്റെ വലതുമൂലയിലേക്ക് അനായാസം പന്തെത്തിച്ചു. ഗോകുലത്തിന് തോല്‍വി! മുംബൈയ്ക്ക് വിലപ്പെട്ട മൂന്നുപോയന്റും.

gokulam-fc-goal

കലിംഗ സൂപ്പര്‍ കപ്പ് മല്‍സരത്തില്‍ ഗോകുലം എഫ്സിയുടെ ഏക ഗോള്‍ നേടുന്ന ക്യാപ്റ്റന്‍ അലക്സ് സാഞ്ചെസ്

 

Kalinga Super Cup : El Khayati's injury-time penalty wins it for Mumbai City FC