ടിബറ്റന്‍ ആത്മീയ ആചാര്യന്‍ ദലൈ ലാമയെ സന്ദര്‍ശിച്ച് ന്യൂസീലന്‍ഡ് ക്രിക്കറ്റ് ടീം. ധരംശാലയിലെ വസതിയിലെത്തിയാണ് കിവീസ് താരങ്ങള്‍ ദലൈ ലാമയെ കണ്ടത് കുടംബാംഗങ്ങള്‍ക്കൊപ്പമാണ് ന്യൂസീലന്‍ഡ് ക്രിക്കറ്റ് താരങ്ങള്‍ ദലൈ ലാമയെ സന്ദര്‍ശിക്കാനെത്തിയത്. ധരംശാല മക്ലൗഡ് ഗാഞ്ചിലെ ദലൈ ലാമയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. ശാരീരിക അവശതകള്‍ കാരണം യാത്രകള്‍ ഒഴിവാക്കി വിശ്രമത്തിലാണ് ദലൈ ലാമ. ദലൈ ലാമയ്ക്കൊപ്പം കീവീസ് താരങ്ങള്‍ ചിത്രമെടുത്തു. ന്യൂസീലന്‍ഡിന്റെ അടുത്തമല്‍സരവും ധരംശാലയിലാണ്. ഞായറാഴ്ച നടക്കുന്ന മല്‍സരത്തില്‍ ഓസ്ട്രേലിയയാണ് എതിരാളികള്‍.
kiwi's team visit the dalai lama
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.